ക​നാ​ൽ ജ​ലം തു​റ​ന്നു​വി​ട്ടു, വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി
Saturday, March 23, 2019 10:51 PM IST
മാ​ന്നാ​ർ: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​നാ​ൽ ജ​ലം തു​റ​ന്നു വി​ട്ട​തി​നെ തു​ട​ർ​ന്ന് റോ​ഡും നി​ര​വ​ധി വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​യി. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, പ​തി​നേ​ഴ്, 18 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​നാ​ലി​ലെ വെ​ള്ള​മാ​ണ് ദു​രി​തം വി​ത​ച്ച​ത്. ഈ ​ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. കൂ​ടാ​തെ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് വെ​ള്ളം ഒ​ഴു​കി പോ​കു​വാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലു​മാ​യി​രു​ന്നു. ഈ ​ക​നാ​ലി​ലൂ​ടെ​യാ​ണ് വെ​ള​ളം തു​റ​ന്നു വി​ട്ട​ത്.
ഇ​തു​മൂ​ലം വി​ഷ​വ​ർ​ശേ​രി​ക്ക​ര കു​റ്റി​യി​ൽ കോ​ള​നി​യി​ലെ വീ​ടു​ക​ളും സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളും ഇ​വി​ടേ​ക്കു​ള്ള റോ​ഡും വെ​ള്ള​ത്തി​ലാ​യി. മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ജ​ലം എ​ത്തി​ക്കു​ന്ന​തി​നു​ള്ള​താ​ണ് ഈ ​ക​നാ​ൽ. എ​ന്നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ​യും ക​നാ​ലി​നു​ള്ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​തെ​യും വെ​ള്ളം തു​റ​ന്ന് വി​ട്ട​താ​ണ് കു​ഴ​പ്പ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.