സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ചു മ​രി​ച്ചു
Saturday, March 23, 2019 10:52 PM IST
തു​റ​വൂ​ർ: സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ചു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. തു​റ​വു​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ർ​ഡ് നെ​ടും​ന്പ​ള്ളി വീ​ട്ടി​ൽ സാ​ബു(51) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ പൊ​ന്നാം​വെ​ളി പാ​ല​ത്തി​നു വ​ട​ക്ക് ആ​ദി​ത്യ ഹോ​മി​യോ ക്ലി​നി​ക്കി​നു മു​ൻ​വ​ശം വെ​ള​ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സൈ​ക്കി​ളി​ൽ നി​ന്നും റോ​ഡി​ൽ തെ​റി​ച്ചു വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ സാ​ബു​വി​നെ അ​തേ കാ​റി​ൽ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: സി​ന്ധു, മ​ക്ക​ൾ: വൈ​ഷ്ണ​വ്, വൈ​ശാ​ഖ്, മ​രു​മ​ക​ൾ: നി​ഖി​ത.

​സൂ​ര്യാ​ത​പ​മേ​റ്റു

കാ​യം​കു​ളം: പോ​ലീ​സു​കാ​ര​ന് ഡ്യൂ​ട്ടി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റു. ആ​ല​പ്പു​ഴ എ​ആ​ർ ക്യാ​ന്പി​ലെ പൊ​ലീ​സു​കാ​ര​നാ​യ അ​ഗി​ൻ (29 ) നാ​ണ് സ​ഭാ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​ട്ട​ച്ചി​റ പ​ള്ളി​യി​ലെ ഡ്യൂ​ട്ടി​ക്കി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൈ​ക്ക് സൂ​ര്യാ​ഘാ​ത​ത്തി​ൽ പൊ​ള്ള​ലേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ഒ​പ്പം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പോ​ലീ​സു​കാ​ർ ഇ​ദ്ദേ​ഹ​ത്തെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ശു​ശ്രൂ​ഷ ന​ൽ​കി.