ചൂ​ടി​നെ വെ​ല്ലും തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട്
Saturday, March 23, 2019 10:52 PM IST
ആ​ല​പ്പു​ഴ: ക​ഠി​ന​മാ​യ ചൂ​ടി​നെ ആ​വേ​ശ​ച്ചൂ​ടാ​ൽ മ​റി​ക​ട​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ അ​ര​യും ത​ല​യും മു​റു​ക്കി​യി​റ​ങ്ങി​യ​തോ​ടെ ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വും നൂ​റേ​നൂ​റി​ൽ. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​രൂ​ർ, ചേ​ർ​ത്ത​ല മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ പ്ര​ച​ര​ണം സ​ജീ​വ​മാ​ക്കി​യ​പ്പോ​ൾ എ.​എം. ആ​രി​ഫ് ആ​ക​ട്ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​യി​രു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നാ​ക​ട്ടെ അ​രൂ​ർ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി.
രാ​വി​ലെ അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ പ്ര​ചാ​ര​ണ തു​ട​ക്കം. പ​ള്ളി​പ്പു​റം, തൈ​ക്കാ​ട്ടു​ശേ​രി മേ​ഖ​ല​ക​ളി​ൽ വോ​ട്ടു തേ​ടി​യി​റ​ങ്ങി​യ അ​വ​ർ പി​ന്നീ​ട് ചേ​ർ​ത്ത​ല​യി​ലേ​ക്കെ​ത്തി. ദേ​വാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി​യ അ​വ​ർ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടു.
ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ൻ​ഷ​നും ഉ​ണ്ടാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സ്വീ​ക​ര​ണ പ​ര്യ​ട​നു​മാ​യി​ട്ടാ​യി​രു​ന്നു ഇ​ട​തു സ്ഥാ​നാ​ർ​ഥി ആ​രി​ഫി​ന്‍റെ പ്ര​ച​ര​ണം. കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു തു​ട​ക്കം. ക​റു​ക​ത്ത​റ ജം​ഗ്ഷ​നി​ൽ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ല​ശേ​ഖ​ര​പു​രം, തൊ​ടി​യൂ​ർ, ത​ഴ​വ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു ആ​ദ്യ​സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​ലെ സ്വീ​ക​ര​ണം. ഇ​ന്ന് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലാ​ണ് ആ​രീ​ഫി​ന്‍റെ സ്വീ​ക​ര​ണ പ​രി​പാ​ടി. രാ​വി​ലെ ഏ​ഴി​ന് ഇ​ലി​പ്പ​ക്കു​ളം കു​ഴി​വേ​ലി​കു​റ്റി​യി​ൽ നി​ന്നും പ്ര​ചാ​ര​ണം ആ​രം​ഭി​ക്കും.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നാ​ക​ട്ടെ അ​രൂ​ർ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പ​ര്യ​ട​നം. പ്ര​മു​ഖ വ്യ​ക്തി​ക​ളെ സ​ന്ദ​ർ​ശി​ച്ച​തു കൂ​ടാ​തെ അ​രൂ​ർ, ചേ​ർ​ത്ത​ല മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ഭ​വ​ന​സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ല​പ്പു​ഴ​യി​ലെ​ത്തി പ്ര​ചാ​ര​ണം തു​ട​ർ​ന്നു. 26നാ​ണ് എ​ൻ​ഡി​എ​യു​ടെ ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ.
മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​ർ ഇ​ന്ന​ലെ കു​ട്ട​നാ​ട്ടി​ലാ​യി​രു​ന്നു.
വെ​ള്ളം​കു​ള​ങ്ങ​ര, കാ​രി​ച്ചാ​ൽ, കു​ന്നു​മ്മ, പ​ച്ച, ചെ​ക്കി​ടി​ക്കാ​ട്, നീ​രേ​റ്റു​പു​റം, മി​ത്ര​ക്ക​രി, മു​ട്ടാ​ർ, എ​ട​ത്വ, ത​ട്ടാ​ശേ​രി, കാ​വാ​ലം, ത​ക​ഴി, തെ​ന്ന​ടി, നെ​ടു​മു​ടി തു​ട​ങ്ങി കു​ട്ട​നാ​ട​ൻ മേ​ഖ​ല​ക​ളി​ൽ ഏ​താ​ണ്ട് മു​ഴു​വ​നാ​യും ത​ന്നെ അ​ദ്ദേ​ഹം വോ​ട്ടു​തേ​ടി​യെ​ത്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ചെ​ങ്ങ​ന്നൂ​രി​ലാ​യി​രു​ന്നു.
ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു

ആ​ല​പ്പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ക​ണ്‍​ട്രോ​ൾ​റൂം തു​റ​ന്നു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ധം ഷി​ഫ്റ്റു​ക​ളി​ൽ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചു. ഫോ​ണ്‍: 2238630.