വോ​ട്ടു ചെ​യ്യൂ മ​രം ന​ടൂ പ്ര​ച​ര​ണ​വു​മാ​യി ക​ള​ക്ട​ർ
Saturday, March 23, 2019 10:52 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റു​ശ​ത​മാ​നം പോ​ളിം​ഗ്, പ​രി​സ്ഥി​തി സൗ​ഹൃ​ദ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് വോ​ട്ടു ചെ​യ്യൂ മ​രം ന​ടൂ പ​ദ്ധ​തി​യു​മാ​യി ആ​ല​പ്പു​ഴ ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ച​ന്ത​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ക​ട​ന്നു ചെ​ന്ന് ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് വി.​വി. പാ​റ്റ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം പ​രി​ച​യ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലും പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും ഹ​രി​ത​ച​ട്ട​ത്തി​ന്‍റെ​യും പു​തി​യ പാ​ഠം പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി പാ​റ്റ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ടു ചെ​യ്യു​ന്ന രീ​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം വ​ഴി​ച്ചേ​രി ച​ന്ത​യി​ലാ​ണ് ക​ള​ക്ട​ർ എ​ത്തി​യ​ത്. വ​ർ​ഗീ​സി​ന്‍റെ സി​വി​കെ വെ​ജി​റ്റ​ബി​ൾ​സ് എ​ന്ന ക​ട​യി​ലാ​ണ് വി​വി പാ​റ്റ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടു ചെ​യ്യു​ന്ന രീ​തി പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള നി​ര​വ​ധി​പേ​ർ വോ​ട്ടു ചെ​യ്യു​ന്ന രീ​തി മ​ന​സി​ലാ​ക്കി. പ​ഴ​യ ത​ല​മു​റ​യി​ലു​ള്ള​വ​ർ​ക്ക് ഇ​തു അ​ത്ഭു​ത​മാ​യി. വോ​ട്ടു ചെ​യ്യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ക​ള​ക്ട​ർ ചെ​റു​വാ​ക്കു​ക​ളി​ൽ വി​വ​രി​ച്ചു. ഹ​രി​ത​ച​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ക്കു​ന്ന​തി​ന് പ്രേ​രി​പ്പി​ച്ച ഹ​രി​ത മി​ഷ​ന്‍റെ തു​ണി സ​ഞ്ചി​ക​ളും, പേ​പ്പ​ർ​ക​വ​റു​ക​ളും, പേ​ന​ക​ളും ക​ള​ക്ട​ർ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി രാ​ഷ്ട്ര​പ​തി​യു​ടെ നാ​രീ​ശ​ക്തി പു​ര​സ്കാ​ര ജേ​ത്രി ദേ​വ​കി​യ​മ്മ​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യം ഉ​രു​ത്തി​രി​ഞ്ഞ​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.