കി​ര​ണ്‍ സാ​ന്പി​ൾ സ​ർ​വേ ജി​ല്ല​യി​ൽ തു​ട​ങ്ങു​ന്നു
Saturday, March 23, 2019 10:52 PM IST
ആ​ല​പ്പു​ഴ: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കൂ​ടു​ത​ലാ​യി കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​യു​ടെ സ​മു​ഹ​ത്തി​ലു​ള്ള രോ​ഗാ​തു​ര​ത​യും കാ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നും ഭാ​വി​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി സാ​ന്പി​ൾ സ​ർ​വേ കി​ര​ണ്‍ പ​ദ്ധ​തി ജി​ല്ല​യി​ൽ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും.
ജി​ല്ല​യി​ൽ 72 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​റു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ന്നു​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത 321 വാ​ർ​ഡു​ക​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. വാ​ർ​ഡൊ​ന്നി​ന് 55 വീ​ട് എ​ന്ന ക​ണ​ക്കി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച 183 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും 12 സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​മാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. ഫീ​ൽ​ഡു ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ടാ​ബു​ക​ളി​ൽ ഇ​തി​നാ​വ​ശ്യ​മാ​യ ചോ​ദ്യാ​വ​ലി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ വാ​ർ​ഡി​ലും ആ​ദ്യ​ത്തെ വീ​ട് റാ​ൻ​ഡം സാ​ന്പി​ൾ വ​ഴി ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട്രേ​റ്റി​ൽ നി​ന്നും നേ​രി​ട്ട് ടാ​ബ്ലെ​റ്റി​ൽ സെ​റ്റു ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യ വീ​ട്ടി​ൽ നി​ന്നും വ​ല​തു​ഭാ​ഗ​ത്തു​ള്ള ഓ​രോ ആ​റാ​മ​ത്തെ വീ​ടും തെ​ര​ഞ്ഞെ​ടു​ത്താ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. നാ​ളെ മു​ത​ൽ ര​ണ്ടാ​ഴ്ച കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന സ​ർ​വേ​യി​ൽ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും. ഈ ​അ​വ​സ​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.