ശ്രീ​ല​ങ്ക​ൻ വ​നി​ത​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു ‌‌
Saturday, March 23, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് ആ​ളു​മാ​റി കോ​ന്നി​യി​ൽ എ​ത്തി​ച്ച ശ്രീ​ല​ങ്ക​ൻ വ​നി​ത​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​നാ​ദ​ര​വ് കാ​ട്ടി​യെ​ന്ന ആ​ക്ഷേ​പ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ട്ടു.
മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കാ​നെ​ത്തി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​യ​തി​നാ​ൽ ആം​ബു​ല​ൻ​സി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ വെ​യി​ല​ത്ത് കി​ട​ന്നു. ശി​തീ​ക​ര​ണ സം​വി​ധാ​നം ഇ​ല്ലാ​ത്ത ആം​ബു​ല​ൻ​സി​ൽ നി​ന്ന് മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴേ​ക്കും ദു​ർ​ഗ​ന്ധം വ​മി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. പു​ത്ര​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടാ​ത്ത ദു:​ഖ​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ഞ്ഞ ബ​ന്ധു​ക്ക​ളോ​ടും മൃ​ത​ദേ​ഹ​ത്തോ​ടും അ​നാ​ദ​ര​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ് ന​ട​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ നി​ന്നും മ​ന​സ്സി​ലാ​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.
മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​ത് ദു​രt​ഹ​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​യും വാ​ർ​ത്ത​ക​ളി​ലു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. സാ​ർ​വ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ത്തി​ലെ അ​നുഛേ​ദം ര​ണ്ടും ഏ​ഴും പ്ര​കാ​രം വ​ർ​ഗം, നി​റം, ലിം​ഗം, ഭാ​ഷ, രാ​ഷ്ട്രം, ദേ​ശം, ജ​ന​നം തു​ട​ങ്ങി​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി മ​നു​ഷ്യ​ർ​ക്ക് ന​ൽ​കേ​ണ്ട വി​വേ​ച​നാ​തീ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന​ക​ൾ​ക്കും അ​നു​സൃ​ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന പ​ശ്ചാ​ത്ത​ല​മാ​ണ് സം​ഭ​വ​ത്തി​ലു​ള്ള​തെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.
മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് വി​വ​രം ന​ൽ​കി​യി​രു​ന്നെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തോ​ട് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യും അ​നാ​ദ​ര​വു​മാ​ണ് കാ​ണി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട്, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ ര​ണ്ടാ​ഴ്ച​യ്ക്ക​കം ക​മ്മീ​ഷ​ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. കേ​സ് ഏ​പ്രി​ൽ 30 ന് ​പ​ത്ത​നം​തി​ട്ട സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും. പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ‌