സാ​മു​വേ​ല്‍ റ​മ്പാ​ച്ച​ന്‍ മ​ല​ങ്ക​ര സ​ഭ​യു​ടെ സ്വ​ര്‍​ഗീ​യ നാ​ദം
Saturday, March 23, 2019 11:04 PM IST
ഗു​രു​വി​ന്‍റെ ജീ​വി​താ​ന്ത്യം എ​ത്തി​യെ​ന്ന് ശി​ഷ്യ​ര്‍​ക്ക് തോ​ന്നി. കി​ട​ക്ക​യ​ക്ക് സ​മീ​പ​മൊ​രു​മി​ച്ചു​കൂ​ടി​യ ശി​ഷ്യ​ന്‍​മാ​ര്‍ ഒ​ന്ന​ട​ങ്കം ഗു​രു​വി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു, അ​ങ്ങ​യു​ടെ സ്മ​ര​ണ എ​ന്നും നി​ല​നി​ര്‍​ത്താ​നാ​യി എ​ന്തെ​ങ്കി​ലു​മൊ​ന്ന് ഞ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ക. ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ തൊ​ട്ട​ടു​ത്തി​രു​ന്ന ധൂ​പ​ക​ല​ശ​ത്തി​ലേ​ക്ക് ഒ​രു​പി​ടി കു​ന്തി​രി​ക്ക​മ​ണി​ക​ളി​ട്ട് ഗു​രു ശി​ഷ്യ​രോ​ട് പ​റ​ഞ്ഞു, തീ​യി​ലേ​ക്ക് വീ​ണ കു​ന്തി​രി​ക്ക മ​ണി​ക​ള്‍ സ്വ​യ​മി​ല്ലാ​താ​യി സു​ഗ​ന്ധം ന​ല്‍​കു​ന്ന​തു പോ​ലെ ഞാ​ന്‍ നി​ങ്ങ​ളി​ലൂ​ടെ നി​ത്യ​മാ​യി ജീ​വി​ക്കും... ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച സാ​മു​വേ​ല്‍ റ​മ്പാ​ന്‍ മ​ല​ങ്ക​ര സ​ഭ​യു​ടെ സ്വ​ര്‍​ഗീ​യ​നാ​ദ​മാ​യി​രു​ന്നു.
മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ന​താ​യ ആ​രാ​ധ​ന​ക്ര​മ ആ​ധ്യാ​ത്മി​ക​ത രൂ​പ​പ്പെ​ടു​ത്താ​നും അ​ത് അ​തി​ന്‍റെ ത​നി​മ​യി​ല്‍ നി​ല​നി​ര്‍​ത്താ​നും അ​ക്ഷീ​ണം പ​രി​ശ്ര​മി​ക്കു​ക​യും സു​റി​യാ​നി ഭാ​ഷ​യി​ല്‍ നി​ന്ന് ആ​രാ​ധ​ന​ക്ര​മ​സം​ബ​ന്ധി​യാ​യ അ​നേ​കം കൃ​തി​ക​ള്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത തൈ​ക്കൂ​ട്ട​ത്തി​ല്‍ സാ​മു​വേ​ല്‍ റ​മ്പാ​ന്‍ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍ എ​ന്നും ന​ക്ഷ​ത്ര​ശോ​ഭ​യോ​ടെ വി​രാ​ജി​ക്കും.
തൈ​ക്കൂ​ട്ട​ത്തി​ല്‍ ഗീ​വ​ര്‍​ഗീ​സ് ഉ​മ്മ​ന്‍ ശോ​ശാ​മ്മ ഉ​മ്മ​ന്‍ ദ​മ്പ​തി​ക​ളു​ടെ എ​ട്ടു മ​ക്ക​ളി​ലൊ​രു​വ​നാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ 1930 ഏ​പ്രി​ല്‍ 11ന് ​ജ​നി​ച്ച സാ​മു​വേ​ല്‍, പു​ത്ത​ന്‍​പീ​ടി​ക സ്കൂ​ളി​ലും ചു​ട്ടി​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ലു​മാ​യി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി. ദൈ​വ​ദാ​സ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് പി​താ​വി​ലൂ​ടെ വൈ​ദി​ക ദൈ​വ​വി​ളി തി​രി​ച്ച​റി​ഞ്ഞ് തു​ട​ര്‍ പ​ഠ​ന​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര​യാ​യി.
1943 ജൂ​ണ്‍ മാ​സം 10 ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് അ​ലോ​ഷ്യ​സ് സെ​മി​നാ​രി​യി​ല്‍ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം അ​തോ​ടൊ​പ്പം പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ല്‍ ഹൈ​സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി. സെ​മി​നാ​രി വി​ദ്യാ​ര്‍​ഥി​ക​ളെ സു​റി​യാ​നി​യും ആ​രാ​ധ​ന​ക്ര​മ​വും അ​ഭ്യ​സി​പ്പി​ച്ചി​രു​ന്ന​ത് മാ​ര്‍ ഈ​വാ​നി​യോ​സ് പി​താ​വ് ത​ന്നെ​യാ​യി​രു​ന്നു.
ഗു​രു​വി​നോ​ടൊ​ത്ത് ശി​ഷ്യ​ര്‍ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന ത​ന​ത് ഗു​രു​കു​ല വി​ദ്യാ​ഭ്യാ​സ​രീ​തി​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു സെ​മി​നാ​രി പ​ഠ​ന​മെ​ന്ന​തി​നാ​ല്‍ മാ​ര്‍ ഈ​വാ​നി​യോ​സ് പി​താ​വി​നോ​ട് അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ അ​ടു​പ്പ​വും ബ​ഹു​മാ​ന​വും റ​മ്പാ​ച്ച​നു​ണ്ടാ​യി​രു​ന്നു. മാ​ര്‍ ഈ​വാ​നി​യോ​സ് പി​താ​വി​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ല പു​സ്ത​ക​ങ്ങ​ള്‍ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലേ​ക്ക് ത​ര്‍​ജ്ജി​മ ചെ​യ്തു ന​ല്‍​കു​ന്ന​തി​ന് ത​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വ​യ​സി​ലും റ​മ്പാ​ച്ച​ന്‍ കാ​ണി​ച്ച തീ​ക്ഷ്ണ​ത​യു​ടെ കാ​ര​ണ​വും ത​ന്‍റെ ഗു​രു​വി​നോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ ഭ​ക്തി​യാ​ണ്.
ആ​രാ​ധ​ന​ക്ര​മ നി​ഷ്ഠ നി​ല​നി​ര്‍​ത്താ​നും സു​റി​യാ​നി ഭാ​ഷ​യി​ല്‍ ഉ​ള​ള അ​ഗാ​ധ പാ​ണ്ഡി​ത്യം രൂ​പ​പ്പെ​ടാ​നും മൈ​ന​ര്‍ സെ​മി​നാ​രി പ​ഠ​നം സ​വി​ശേ​ഷ​മാ​യ പ​ങ്കു​വ​ഹി​ച്ചു എ​ന്ന​ത് നി​സ്ത​ര്‍​ക്ക​മാ​യ വ​സ്തു​ത​യാ​ണ്.
മം​ഗ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ് സെ​മി​നാ​രി​യി​ല്‍ ത​ത്വ​ശാ​സ്ത്ര, ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ സാ​മു​വേ​ല്‍ ശെ​മ്മാ​ശ​ന്‍ 1957 ഏ​പ്രി​ല്‍ ര​ണ്ടി​ന് വൈ​ദീ​ക പ​ട്ടം സ്വീ​ക​രി​ച്ചു. മൈ​സൂ​രി​ലെ കാ​ര്‍​വാ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ല്‍ ബി​രു​ദ​വും റോ​മി​ലെ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ കാ​ന​ന്‍ ലോ​യി​ല്‍ ഉ​ന്ന​ത​പ​ഠ​ന​വും ന​ട​ത്തി.
ലെ​ബ​നോ​നി​ലെ ബെ​യ്‌​റൂ​ട്ടി​ല്‍ ആ​രാ​ധ​ന​ക്ര​മ ദൈ​വ​ശാ​സ്ത്രം പ​ഠി​ക്കാ​ന്‍ മ​ല​ങ്ക​ര സ​ഭ​യി​ല്‍ നി​ന്ന് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് സാ​മു​വേ​ല്‍ തൈ​ക്കൂ​ട്ട​ത്തി​ല്‍ റ​മ്പാ​ച്ച​നേ​യും സാ​മു​വേ​ല്‍ മ​ണ്ണി​ല്‍ റ​മ്പാ​ച്ച​നെ​യു​മാ​യി​രു​ന്നു. അ​ന്ത്യോ​ക്യ​ന്‍ സു​റി​യാ​നി സ​ഭ​യു​ടെ പാ​ത്രി​യ​ര്‍​ക്കീ​സ് ഇ​ഗ്‌​നാ​ത്യോ​സ് യൂ​സ​ഫ് യൗ​നാ​ന്‍ ത്രി​തീ​യ​ന്‍ ബാ​വ​യു​ടെ സ​ഹ​പാ​ഠി​യാ​യി ലെ​ബ​നോ​നി​ല്‍ പ​ഠി​ച്ച സാ​മു​വേ​ല്‍ തൈ​ക്കൂ​ട്ട​ത്തി​ല്‍ റ​മ്പാ​ന്‍, ത​ന​ത് സു​റി​യാ​നി ശൈ​ലി​യി​ല്‍ ആ​രാ​ധ​ന​ക്ര​മ ഗീ​ത​ങ്ങ​ള്‍ ആ​ല​പി​ക്കു​ബോ​ള്‍ ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് അ​ത് സ്വ​ര്‍​ഗീ​യ അ​നു​ഭൂ​തി​ദാ​യ​ക​മാ​യി​രു​ന്നു.​
അ​തി​നാ​ല്‍ ത​ന്നെ അ​നേ​ക വ​ര്‍​ഷം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മാ​സ്റ്റ​ര്‍ ഓ​ഫ് സെ​റി​മ​ണീ​സാ​യി ആ​രാ​ധ​ന​ക്ര​മ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍ ഇ​ദം​പ്ര​ദ​മാ​യി 2005 ല്‍ ​ന​ട​ന്ന കാ​തോ​ലി​ക്കാ​സ്ഥാ​ന അ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കും മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​തും സാ​മു​വേ​ല്‍ റ​മ്പാ​നാ​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ദ്വി​തീ​യ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ര്‍​ച്ച് ബി​ഷ​പ് ബ​ന​ഡി​ക്ട് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി അ​നേ​ക​കാ​ലം ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ച്ചു. റോ​മി​ല്‍ നി​ന്ന് കാ​ന​ന്‍ ലോ​യി​ല്‍ ഉ​ന്ന​ത പ​ഠ​നം നേ​ടി​യ​തി​നാ​ല്‍ അ​നേ​ക വ​ര്‍​ഷം വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ സ​ഭ കോ​ട​തി​ക​ളി​ലും ശു​ശ്രൂ​ഷ ചെ​യ്തു.
2017 ജ​നു​വ​രി 15 നു ​മ​ല​ങ്ക​ര സ​ഭ​യു​ടെ ആ​ദ്യ കാ​തോ​ലി​ക്ക മാ​ര്‍ സി​റി​ല്‍ ബ​സേ​ലി​യോ​സ് ബാ​വ​യി​ല്‍ നി​ന്നും റ​മ്പാ​ന്‍ പ​ട്ടം സ്വീ​ക​രി​ച്ചു. സു​റി​യാ​നി സ​ഭാ​പി​താ​വാ​യ മാ​ര്‍ അ​പ്രേ​മി​നെ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ വീ​ണ​യെ​ന്ന് സ​ഭ വി​ശേ​ഷി​പ്പി​ക്കു​ന്ന​തു​പോ​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വീ​ണ​യാ​യ വ​ന്ദ്യ തൈ​കൂ​ട്ട​ത്തി​ല്‍ സാ​മു​വേ​ല്‍ റ​മ്പാ​ച്ചാ സ​മാ​ധാ​ന​ത്താ​ലെ പോ​കു​ക...‌
‌- ഫാ ​സെ​ബാ​സ്റ്റ്യ​ന്‍ ജോ​ണ്‍
കി​ഴ​ക്കേ​തി​ല്‍.