സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്നു​ക്ഷാ​മം നി​ർ​ധ​ന​രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു ‌
Saturday, March 23, 2019 11:06 PM IST
‌റാ​ന്നി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്നു​ക്ഷാ​മം നി​ർ​ധ​ന രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു.
റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും നാ​റാ​ണം​മൂ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും വി​വി​ധ രോ​ഗ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് പു​റ​ത്തേ​ക്ക് മ​രു​ന്നു കു​റി​ക്കു​ക​യാ​ണ്.
താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളി​ൽ മി​ക്ക​വ​രും പി​ന്നീ​ട് ഡോ​ക്ട​റു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ചി​കി​ത്സ തേ​ടു​ന്ന​ത്. അ​വി​ടെ ഫീ​സും ന​ൽ​കി പു​റ​ത്തു നി​ന്നും മ​രു​ന്നു​ക​ളും വാ​ങ്ങേ​ണ്ടി വ​രു​ന്നു. ഇ​തു മൂ​ലം താ​ലൂ​ക്കാ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്കും മെ​ഡി​ക്ക​ൽ ഷോ​പ്പു​കാ​ർ​ക്കും ചാ​ക​ര​യാ​ണെ​ന്ന് ചി​ല രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ ന്നു.
പു​റ​ത്ത് കൃ​ത്യ​മാ​യി സ്വ​കാ​ര്യ പ്രാ​ക്ടീ​സു​ള്ള​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ​പ​ല ഡോ​ക്ട​ർ​മാ​രു​ടെ​യും സേ​വ​നം പ​രി​മി​ത​മാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.
നാ​റാ​ണം​മൂ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ക​ട്ടെ രോ​ഗി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട അ​ത്യാ​വ​ശ്യ ജീ​വ​ൻ ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
മ​രു​ന്നു​ക​ൾ തീ​ർ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും അ​വ വ​രു​ത്തി ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കാ​കു​ന്നി​ല്ല.
മി​ക്ക രോ​ഗ​ങ്ങ​ൾ​ക്കും പാ​ര സി​റ്റ​മോ​ൾ മ​രു​ന്നാ​ണ് പ്ര​തി​വി​ധി​യാ​യി ന​ൽ​കു​ന്ന​ത്.
പ്രാ​യാ​ധി​ക്യ​മാ​യ​വ​ർ​ക്കും ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​വ​ർ​ക്കും ഇ​വി​ടെ നി​ന്നും പ​തി​വാ​യി ന​ൽ​കി​വ​രു​ന്ന മ​രു​ന്നു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ക​യ​റി​യി​റ​ങ്ങി ന​ട​ക്കു​ക​യാ​ണ് രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും.
ക​ടു​ത്ത വേ​ന​ലി​ൽ സാം​ക്ര​മി​ക രോ​ഗ സാ​ധ്യ​ത​യേ​റു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര മു​ൻ​ക​രു​ത​ലാ​യി മ​രു​ന്നു​ക​ൾ ഇ​വി​ടെ എ​ത്തി​ക്കേ​ണ്ട​തു​ണ്ട്.
ക​ടു​ത്ത വേ​ന​ലും തു​ട​ർ​ന്നു വ​രു​ന്ന മ​ഴ കാ​ല​വും പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ ക​ട​ന്നു​വ​ര​വി​ന് ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​വും മ​രു​ന്നി​ന്‍റെ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.‌