പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​വും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​വു​മാ​യി ‌
Saturday, March 23, 2019 11:06 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​നും വോ​ട്ടെ​ണ്ണ​ലി​നു​മു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​യി. മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി പ​ബ്ലി​ക് സ്‌​കൂ​ളാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം. എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടെ​ണ്ണ​ല്‍ ഇ​വി​ടെ ന​ട​ക്കും.
പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ചി​ട​ത്താ​യാ​ണ് ന​ട​ക്കു​ന്ന​ത്. തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ കേ​ന്ദ്രം തി​രു​വ​ല്ല കു​റ്റ​പ്പു​ഴ മാ​ര്‍​ത്തോ​മാ കോ​ള​ജാ​ണ്. റാ​ന്നി​യി​ല്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും ആ​റ​ന്മു​ള​യി​ല്‍ കു​മ്പ​ഴ മൗ​ണ്ട് ബ​ഥ​നി പ​ബ്ലി​ക് സ്‌​കൂ​ളി​ലും കോ​ന്നി​യി​ല്‍ എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വി​എ​ച്ച്എ​സ്എ​സി​ലും ന​ട​ക്കും. അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലേ​ത് അ​ടൂ​ര്‍ ബി​എ​ഡ് സെ​ന്‍റ​റി​ലാ​യി​രി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടേ​ത് കൂ​വ​പ്പ​ള്ളി അ​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജാ​യി​രി​ക്കും. ‌