1980, 2004 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫി​നു നേ​ട്ടം ‌
Saturday, March 23, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ച​രി​ത്ര​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് 1980, 2004 പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മാ​ത്ര​മാ​ണ്.
ദേ​ശീ​യ​ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് വി​രു​ദ്ധ ത​രം​ഗം അ​ല​യ​ടി​ച്ച 1977ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ലും കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്ന​ണി​ക്കാ​യി​രു​ന്നു നേ​ട്ടം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ടി​രു​ന്ന പ​ഴ​യ മ​ണ്ഡ​ല​ങ്ങ​ളും അ​ന്ന് കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ന്നു.
എ​ന്നാ​ല്‍ 1980ല്‍ ​കോ​ണ്‍​ഗ്ര​സി​ല്‍ എ.​കെ. ആ​ന്‍റ​ണി​ക്കൊ​പ്പം ഒ​രു വി​ഭാ​ഗ​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി ഗ്രൂ​പ്പ് എ​ല്‍​ഡി​എ​ഫി​നൊ​പ്പം മ​ത്സ​രി​ച്ച​പ്പോ​ള്‍ നേ​ട്ട​മാ​യി.
അ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ള്‍​പ്പെ​ട്ടി​രു​ന്ന മൂ​ന്ന് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​യി​ച്ച​ത്. മാ​വേ​ലി​ക്ക​ര​യി​ല്‍ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ കോ​ണ്‍​ഗ്ര​സ് - യു ​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച പി.​ജെ. കു​ര്യ​ന്‍ വി​ജ​യി​ച്ചു. എ​ന്‍​ഡി​പി​യി​ലെ തേ​വ​ള്ളി മാ​ധ​വ​ന്‍​പി​ള്ള​യെ കു​ര്യ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് 63,122 വോ​ട്ടി​നാ​ണ്.
പ​ത്ത​നം​തി​ട്ട, റാ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ള്‍​പ്പെ​ട്ട ഇ​ടു​ക്കി​യി​ലും എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. സി​പി​എ​മ്മി​ലെ എം.​എം. ലോ​റ​ന്‍​സ് വി​ജ​യി​ച്ചു. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ക​ല്ലൂ​പ്പാ​റ മു​ന്‍ എം​എ​ല്‍​എ​യും നി​യ​മ​സ​ഭ സ്പീ​ക്ക​റും മ​ന്ത്രി​യു​മാ​യി​രു​ന്ന ടി.​എ​സ്. ജോ​ണാ​യി​രു​ന്നു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജെ​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു ടി.​എ​സ്. ജോ​ണ്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​ല​ഘ​ട്ട​ത്തി​ല്‍ വാ​ഹ​നം മ​റി​ഞ്ഞ് ജോ​ണി​ന്‍റെ കാ​ലൊ​ടി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ചാ​ര​ണം പാ​തി​വ​ഴി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.
7033 വോ​ട്ടി​നാ​ണ് ലോ​റ​ന്‍​സ് ഇ​ടു​ക്കി​യി​ല്‍ വി​ജ​യി​ച്ച​ത്.
അ​ടൂ​ര്‍, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന അ​ടൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ സി​പി​ഐ​യി​ലെ പി.​കെ. കൊ​ടി​യ​നാ​ണ് വി​ജ​യി​ച്ച​ത്.
കോ​ണ്‍​ഗ്ര​സി​ലെ ആ​ര്‍. അ​ച്യു​ത​നാ​യി​രു​ന്നു എ​തി​രാ​ളി. ഭൂ​രി​പ​ക്ഷം - 25,399 വോ​ട്ട്. പി​ന്നീ​ട് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും മു​ന്ന​ണി​ക​ള്‍ മാ​റി​മാ​റി ജ​യി​ച്ചു.
2004ല്‍ ​മൂ​ന്നി​ട​ത്തും എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ചു. മാ​വേ​ലി​ക്ക​ര​യി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ തോ​ല്പി​ച്ച് സി.​എ​സ്. സു​ജാ​ത​യും ഇ​ടു​ക്കി​യി​ല്‍ ബെ​ന്നി ബ​ഹ​നാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജും അ​ടൂ​രി​ല്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ തോ​ല്പി​ച്ച് ചെ​ങ്ങ​റ സു​രേ​ന്ദ്ര​നും ഇ​ട​തു​മു​ന്ന​ണി​യു​ടെ എം​പി​മാ​രാ​യി.
2004ലെ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഈ ​മ​ണ്ഡ​ല​ങ്ങ​ള്‍ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ഇ​ടു​ക്കി​യും മാ​വേ​ലി​ക്ക​ര​യും മ​ണ്ഡ​ല പു​ന​ര്‍​നി​ര്‍​ണ​യ​ത്തോ​ടെ അ​തേ പേ​രു​ക​ളി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ര്‍​ത്തി​ക​ള്‍ മാ​റി. അ​ടൂ​ര്‍ മ​ണ്ഡ​ലം ത​ന്നെ ഇ​ല്ലാ​യാ​തി.
പ​ത്ത​നം​തി​ട്ട ആ​സ്ഥാ​ന​മാ​യ പു​തി​യ മ​ണ്ഡ​ല​ത്തി​ല്‍ ജി​ല്ല പൂ​ര്‍​ണ​മാ​യി ഉ​ള്‍​ക്കൊ​ള്ളു​ക​യും ചെ​യ്തു. ‌