പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഇ​ക്കു​റി വോ​ട്ട​ര്‍​മാ​രു​ടെ മൂ​ന്ന് വ​രി​ക​ള്‍ ‌‌
Saturday, March 23, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഓ​രോ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും ഇ​ക്കു​റി വോ​ട്ട​ര്‍​മാ​രു​ടെ മൂ​ന്ന് വീ​തം വ​രി​ക​ള്‍ ഉ​ണ്ടാ​കും.
സ്ത്രീ, ​പു​രു​ഷ​ന്‍ എ​ന്നീ പ​തി​വ് വ​രി​ക​ള്‍​ക്കു പു​റ​മേ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​മാ​യി മൂ​ന്നാ​മ​തൊ​രു വ​രി​കൂ​ടി ഇ​ത്ത​വ​ണ ബൂ​ത്തു​ക​ളി​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് സ​ജ്ജീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന എ​ആ​ര്‍​ഒ​മാ​രു​ടെ​യും ഇ​ആ​ര്‍​ഒ​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നൂ​റ് ശ​ത​മാ​നം ബൂ​ത്തു​ക​ളി​ലും റാം​പ് സൗ​ക​ര്യം ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. ഈ ​റാം​പു​ക​ളി​ലൂ​ടെ വീ​ല്‍​ചെ​യ​ര്‍ ക​ട​ന്നു​പോ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കും. എ​ല്ലാ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലും വീ​ല്‍​ചെ​യ​ര്‍ ഉ​റ​പ്പാ​ക്കും. ഡോ​ളി വേ​ണ്ടി​ട​ങ്ങ​ളി​ല്‍ അ​വ​യും ല​ഭ്യ​മാ​ക്കും.
ബൂ​ത്തു​ക​ളി​ല്‍ കു​ടി​വെ​ള്ള സൗ​ക​ര്യം, ടോ​യ്‌​ല​റ്റ്, എ​ന്നി​വ ഉ​റ​പ്പാ​ക്കും. ഫോ​ണ്‍ സൗ​ക​ര്യ​വും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തും. ബൂ​ത്തി​ന് മു​ന്നി​ല്‍ വ​രി​യി​ല്‍ നി​ല്‍​ക്കു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഇ​രി​ക്കു​ന്ന​തി​നു​ള്ള ക​സേ​ര, ബ​ഞ്ച് എ​ന്നി​വ​യും ഇ​ക്കു​റി​യു​ണ്ട​ാകും.
എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ്, എ​സ്പി​സി വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ വ​രി നി​യ​ന്ത്രി​ക്കു​ക​യും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കു​ക​യും ചെ​യ്യും. ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​സൗ​ക​ര്യ​വും ഒ​രു​ക്കും. ബൂ​ത്തു​ക​ളി​ല്‍ വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​ക്കും.
വോ​ട്ട​ര്‍​മാ​ര്‍​ക്ക് ബാ​ല​റ്റ് സു​ഖ​മാ​യി വാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​കാ​ശം ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കും. ഒ​ന്നി​ല​ധി​കം ബൂ​ത്തു​ക​ളു​ള്ള എ​ല്ലാ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലും വോ​ട്ട​ര്‍ സ​ഹാ​യ​കേ​ന്ദ്രം ഉ​ണ്ടാ​യി​രി​ക്കും. വോ​ട്ട​ര്‍​മാ​രു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് ഇ​വി​ടെ പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കും. ഇ​തി​നൊ​പ്പം ബൂ​ത്ത്, കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന സ്ഥ​ലം, വി​ശ്ര​മ​കേ​ന്ദ്രം തു​ട​ങ്ങി​യ​വ വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റ​റു​ക​ളും പ​തി​ക്കും.
ഓ​രോ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നി​ലും വോ​ട്ട​ര്‍​മാ​ര്‍​ക്ക് വി​ശ്ര​മ​ത്തി​നും കു​ട്ടി​ക​ളെ സൂ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും. അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള മെ​ഡി​ക്ക​ല്‍ കി​റ്റി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും.
വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ബൂ​ത്തി​ല്‍ എ​ത്തു​ന്ന​തി​നും വോ​ട്ടു​ചെ​യ്ത് മ​ട​ങ്ങു​ന്ന​തി​നും വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മാ​ക്കും.
കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്ക് ബൂ​ത്തി​ലെ​ത്താ​ന്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ്, തി​രു​വ​ല്ല സ​ബ്ക​ള​ക്ട​ർ വി​ന​യ് ഗോ​യ​ല്‍, ഇ​ല​ക്‌ഷന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, എ​ഡി​സി (ജ​ന​റ​ല്‍) കെ.​കെ. വി​മ​ല്‍​രാ​ജ്, എ​ആ​ര്‍​ഒ​മാ​ര്‍, ഇ​ആ​ര്‍​ഒ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.‌