ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി നാ​ലാം ക്ലാസ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Saturday, March 23, 2019 11:19 PM IST
തൃ​ക്ക​രി​പ്പൂ​ർ: ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി നാ​ലാം ക്ലാസ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. വൊ​ക്കേഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ത​ങ്ക​യ​ത്തെ കെ. ​ശ്രീ​നി​വാ​സന്‍റെ​യും കൈ​ക്കോ​ട്ട് ക​ട​വ് വി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക ഷീ​ബ​യു​ടെ​യും മ​ക​ൻ ദേ​വ​ദ​ർ​ശ​ൻ(9)​ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ന​ക​ത്ത് വ​ച്ച് അ​ബ​ദ്ധ​ത്തി​ൽ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ആ​ദ്യം തൃ​ക്ക​രി​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശുപ​ത്രി​യി​ലും പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളജി​ലും എ​ത്തി​ച്ചപ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. തൃ​ക്കരി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ൾ നാ​ലാം ക്ലാസ് വി​ദ്യാ​ർ​ഥി​യാ​ണ്. ച​ന്തേ​ര എ​സ്ഐ കെ. ​ല​ക്ഷ്മ​ണ​ൻ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ഉ​ച്ച​യോ​ടെ തൃ​ക്ക​രി​പ്പൂ​ർ സെന്‍റ് പോ​ൾ​സ് സ്‌​കൂ​ളി​ലും ത​ങ്ക​യം ടി​എ​ഫ്‌​സി ക്ല​ബി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. സ​ഹോ​ദ​രി: അ​നു​വ​ദ്യ(​കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥിനി).