എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​വി.സാ​ബു മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം തു​ട​ങ്ങി
Saturday, March 23, 2019 11:22 PM IST
കൊ​ല്ലം: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൻ ഡി​എ​ സ്ഥാ​നാ​ർ​ഥി കെ ​വി സാ​ബു​വി​ന്‍റെ പ​ര്യ​ട​നം ച​വ​റ പ​ന്മ​ന ആ​ശ്ര​മം ച​ട്ട​മ്പി​സ്വാ​മി സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ആ​ശ്ര​മ​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ആ​ശ്ര​മ അ​ധി​കൃ​ത​ർ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് കു​മ്പ​ളം ശ​ങ്കു​പ്പി​ള്ള സ​മാ​ധി​യി​ൽ എ​ത്തി പ്ര​വ​ർ​ത്ത​ക​രു​മാ​യി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പു​തി​യ​കാ​വ് ബാ​ലാ​ശ്ര​മ​ത്തി​ലെ കൂ​ട്ടി​ക​ളൊ​ടൊ​പ്പ​മാ​യി​രു​ന്നു പ്ര​ഭാ​ത ഭ​ക്ഷ​ണം. തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​സ്ഥാ​ന​ത്തെ​ത്തി ഉ​ച്ച‌​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ കൊ​ല്ലം ശ​ങ്കേ​ഴ്സ് ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​മു​ള്ള ആ​ർ .ശ​ങ്ക​ർ സ്മൃ​തി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​പാ​ർ​ച്ച​ന​യും കൊ​ല്ലം എ​സ്എ​ൻ കോ​ളേ​ജി​ന് സ​മീ​പ​മു​ള്ള ആ​ർ .ശ​ങ്ക​ർ പ്ര​തി​മ​യി​ലും അ​യ്യ​ങ്കാ​ളി പ്ര​തി​മ​യി​ലും ഹാ​രാ​ർ​പ്പ​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി​യാ​ണ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്.

തു​ട​ർ​ന്ന് ബി​എം​എ​സ് ജി​ല്ലാ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ഉ​ച്ച​ക​ക​ഴി​ഞ്ഞ് ച​ട​യ​മം​ഗ​ലം, പു​ന​ലൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ന്നു. ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ ഓ​യൂ​ർ, ക​രി​ങ്ങ​ന്നൂ​ർ, ക​ട​യ്ക്ക​ൽ, ച​ട​യ​മം​ഗ​ലം തു​ട​ങ്ങി പ്ര​ധാ​ന ജം​ങ്ങ്ഷ​നു​ക​ളി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ളി​ലും പ്ര​ധാ​ന വ്യ​ക്തി​ക​ളെ​യും സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ള​ത്തു​പ്പു​ഴ, അ​ഞ്ച​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ച്ച് പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​ച​ര​ണം സ​മാ​പി​ച്ചു. ആ​വേ​ശ്വോ​ജ​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജി ​ഗോ​പി​നാ​ഥ് ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം കെ.​ശി​വ​ദാ​സ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളി​മ​ൺ ദി​ലീ​പ് , ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ച​ന്ദ്ര​മോ​ഹ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​ത്ത​യം ബി​ജു, വി​ജ​യ​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​ക്ക് ഒ​പ്പം പ്ര​ച​ര​ണ പ​ര്യ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.