കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് വ്യാ​പാ​രി​ക​ളെ ക​ണ്ട് വോ‌​ട്ട​ഭ്യ​ർ​ഥി​ച്ചു
Saturday, March 23, 2019 11:22 PM IST
കൊ​ല്ലം: മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ചെ​ങ്ങ​ന്നൂ​ര്‍ ടൗ​ണി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ളി​ല്‍ എ​ത്തി വ്യാ​പാ​രി​ക​ളേ​യും മ​റ്റും നേ​രി​ല്‍ ക​ണ്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു.

ക​ല്യാ​ണ വീ​ടു​ക​ളും മ​ര​ണ​വീ​ടു​ക​ളും സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം 10 ന് ​ചെ​ങ്ങ​ന്നൂ​ര്‍ വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ന്ന യു​ഡി​എ​ഫ് ചെ​ങ്ങ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്തു. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്ത ക​ണ്‍​വ​ന്‍​ഷ​ന് ശേ​ഷം ചാ​രും​മൂ​ട് ന​ട​ന്ന മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ടു.

നാ​ളെ രാ​വി​ലെ കു​ന്ന​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കും. തു​ട​ര്‍​ന്ന് 10 ന് ​ഭ​ര​ണി​ക്കാ​വ് ത​റ​വാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന കു​ന്ന​ത്തൂ​ര്‍ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് കു​ട്ട​നാ​ട് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം കു​ട്ട​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ കാ​ണു​ന്ന​താ​ണ്.