ലോ​ക്പാ​ൽ ബി​ല്ലി​ലെ ആ​ദ്യ​ത്തെ കേ​സ് ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ആ​യി​രി​ക്കു​ം: ത​മ്പാ​ൻ
Saturday, March 23, 2019 11:22 PM IST
കു​ണ്ട​റ: ബിജെ​പി ദേ​ശീ​യ നേ​താ​ക്ക​ൾ​ക്ക് എ​തി​രി​യു​ള്ള 1800 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണം ആ​കും ലോ​ക്പാ​ൽ ബി​ല്ലി​ലെ ആ​ദ്യ​ത്തെ കേ​സെന്ന് മു​ൻ എം​എ​ൽ​എ പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
കേ​ര​ള​ത്തി​ൽ ബി​ജെ​പി-എ​ൽ​ഡി​എ​ഫ് സ​ഖ്യ​മാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്നും അ​തിന്‍റെ തെ​ളി​വാ​ണ് ലാ​വ്‌​ലി​ൻ കേ​സെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ധ​ർ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​വേ​ണു​ഗോ​പാ​ൽ, ഷി​ബു ബേ​ബി ജോ​ൺ, അ​ൻ​സാ​റു​ദി​ൻ, എ​ൻ.​ആ​ഴ​കേ​ശ​ൻ, പ്ര​ഫ. ഇ. ​മേ​രി​ദാ​സ​ൻ, ക​ല്ല​ട ര​മേ​ശ്, സൈ​മ​ൺ അ​ല​ക്‌​സ്, ഷാ​ന​വാ​സ്ഖാ​ൻ, മ​ഹേ​ശ്വ​ര​ൻ പി​ള്ള, ല​തി​ക കു​മാ​രി, കു​ണ്ട​റ അ​ല​ക്‌​സ്, ക​ല്ല​ട ഫ്രാ​ൻ​സി​സ്, വി​പി​ന ച​ന്ദ്ര​ൻ, ബ്ര​ഹ്മാ​ന​ന്ദ​ൻ, ബാ​ബു​രാ​ജ​ൻ,ന​സീ​മു​ദി​ൻ ല​ബ്ബ എ​ന്നി​വ​ർ പ്രസംഗിച്ചു.