കേ​ര​ള​ത്തി​ലെ ബി​ജെ​പി സി​പി​എ​മ്മി​നു വേ​ണ്ടി ചി​റ​കൊ​തു​ക്കി നി​ന്നു കൊ​ടു​ക്കു​ന്നു: പീ​താം​ബ​ര​ക്കു​റു​പ്പ്
Saturday, March 23, 2019 11:22 PM IST
കൊ​ട്ടി​യം: സി ​പി എ​മ്മി​നു വേ​ണ്ടി ചി​റ​കൊ​തു​ക്കി ചേ​ർ​ന്നു നി​ന്നു കൊ​ടു​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ ബി ​ജെ പി​യെ​ന്ന് മു​ൻ എം​പി എ​ൻ പീ​താം​ബ​ര​ക്കു​റു​പ്പ്. കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്കി​ൽ യു ​ഡി എ​ഫ് ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ അ​വി​ശു​ദ്ധ ബ​ന്ധം നി​ല​നി​ൽ​ക്കു​ന്നു. ര​ണ്ട് ക​ക്ഷി​ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ്. സ്വ​യ​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ് പി​ണ​റാ​യി - ബി ​ജെ പി​യു​മാ​യി ര​ഹ​സ്യ ബ​ന്ധം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് പീ​താം​ബ​ര​ക്കു​റു​പ്പ് പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലാ​ക​മാ​നം ഇ​ട​തു​പ​ക്ഷ​ത്തി​നു​ണ്ടാ​കാ​ൻ പോ​കു​ന്ന തോ​ൽ​വി​യു​ടെ ആ​ഴം വ​ലു​താ​ണ്. ഇ​തു മ​ന​സി​ലാ​ക്കി​യാ​ണ് പി​ണ​റാ​യി​യും കോ​ടി​യേ​രി​യും കോ​ലീ​ബി സ​ഖ്യ​മെ​ന്ന തേ​ഞ്ഞു പ​ഴ​കി​യ കെ​ട്ടു​ക​ഥ നാ​ടാ​കെ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും പീ​താം​ബ​ര​ക്കു​റു​പ്പ് പ​റ​ഞ്ഞു.
പ്രേ​മ​ച​ന്ദ്ര​ന്‍റെ ജ​ന​സ​മ്മ​തി ക​ണ്ട് സ്ഥ​ല​കാ​ല​ബോ​ധം ന​ഷ്ട​പ്പെ​ട്ട​തി​നാ​ലാ​ണ് സി​പി​എം കു​പ്ര​ച​ര​ണ​ങ്ങ​ളു​മാ​യി വീ​ടു​ക​ൾ ക​യ​റി ഇ​റ​ങ്ങു​ന്ന​ത്. മി​ക​ച്ച പാ​ർ​ല​മെ​ന്‍റം​ഗം എ​ന്ന നി​ല​യി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൻ​മ​യും വ്യ​ക്തി​ത്വ​വും കൊ​ണ്ടും കൊ​ല്ലം ജ​ന​ത​യു​ടെ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​ൻ പ്രേ​മ​ച​ന്ദ്ര​ന് നൂ​റ് ശ​ത​മാ​നം ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
കൊ​ല്ല​ത്തെ ജ​ന​ങ്ങ​ൾ പ്രേ​മ​ച​ന്ദ്ര​ന് ന​ൽ​കി​യ മ​ന​സി​ന്‍റെ അം​ഗീ​കാ​രം മാ​യ്ക്കാ​നു​ള്ള​ള ശ​ക്തി സിപിഎ​മ്മി​ന്‍റെ കു​പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് ഇ​ല്ലെ​ന്ന് പീ​താം​ബ​ര​ക്കു​റു​പ്പ് പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ.​യൂ​നു​സ് കു​ഞ്ഞ് അ​ധ്യ​ക്ഷ​നാ​യി. എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ൻ, ആ​ർ എ​സ് പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ ​എ അ​സീ​സ്, യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ എ ​ഷാ​ന​വാ​സ്ഖാ​ൻ, എ​ൻ.​അ​ഴ​കേ​ശ​ൻ, മു​സ്ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം ​അ​ൻ​സാ​റു​ദീ​ൻ, എം ​എം ന​സീ​ർ, എ​സ് വി​പി​ന​ച​ന്ദ്ര​ൻ, ആ​ദി​ക്കാ​ട് മ​നോ​ജ്, സി​നി​മോ​ൾ, ഇ.​മേ​രി​ദാ​സ​ൻ, കെ.​ബേ​ബി​സ​ൺ, സ​ജി ഡി ​ആ​ന​ന്ദ്, നൗ​ഷാ​ദ് യൂ​നു​സ്, കെ.​സി​സി​ലി, അ​ഹ​മ്മ​ദ് കോ​യ, ലൈ​ലാ​കു​മാ​രി, പൊ​ന്ന​മ്മ മ​ഹേ​ശ​ൻ, രാ​ജ്മോ​ഹ​ൻ, മ​ണി​യം​കു​ളം ബ​ദ​റു​ദ്ദീ​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.