വനിതാ സംഗമം സംഘടിപ്പിച്ചു
Saturday, March 23, 2019 11:22 PM IST
കൊല്ലം: മാവേലിക്കര പാർലമെന്‍റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ട​തു മ​ഹി​ളാ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കു​വ​ള്ളി​യി​ൽ വ​നി​താ സം​ഗ​മം നടത്തി.
സം​ഗ​മം സിപിഎം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി ​എ​സ് സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ ​ശോ​ഭ​ന അ​ധ്യ​ക്ഷ​യാ​യി.
മ​ഹി​ളാ സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ ​സി സു​ഭ​ദ്രാ​മ്മ, ജ​ന​താ​ദ​ൾ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റം​ലാ​ബീ​വി, ജി​ല്ലാ ക​ൺ​വീ​ന​ർ കെ ​എ​സ് മി​നി, മ​ഹി​ളാ സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി ​വി​ജ​യ​മ്മ, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് ലീ​ല, ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​അ​രു​ണാ​മ​ണി, ആ​ർ അ​നി​റ്റ, എ​സ് സൗ​മ്യ , ബി​ന്ദു ശി​വ​ൻ, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, അം​ബി​ക, മാ​യ നെ​പ്പോ​ളി​യ​ൻ, എ​ന്നി​വ​ർ പ്രസംഗി​ച്ചു.
കെ ​സോ​മ​പ്ര​സാ​ദ് എം ​പി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ, ​താ​ലൂ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, കെ ​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, സിപിഎം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം ​ഗം​ഗാ​ധ​ര​ക്കു​റു​പ്പ്, ഡോ ​പി കെ ​ഗോ​പ​ൻ, ആ​ർ എ​സ് അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.