വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ത​മ്മി​ൽ ത​ല്ലി​ച്ച​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യം: ജോ​ണി നെ​ല്ലൂ​ർ
Saturday, March 23, 2019 11:22 PM IST
പ​ത്ത​നാ​പു​രം: വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ത​മ്മി​ൽ ത​ല്ലി​ച്ച​വ​രെ​യും വി​ശ്വാ​സ സ​മൂ​ഹ​ത്തെ എ​തി​ർ​ത്ത​വ​രെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്( ജേ​ക്ക​ബ് ) ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ അ​ഭി​പ്രാ‌​പ്പെ‌‌‌‌​ട്ടു.
മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ക്രൗ​ൺ ഓ​ഡി​റ്റേ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജോ​ണി നെ​ല്ലൂ​ർ.
കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​ജ്യ​ത്ത് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണം. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭ​ര​ണം കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് മാ​ത്ര​മാ​യി​ട്ടു​ള്ള​താ​ണ്. ക​ർ​ഷ​ക ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച​വ​രാ​ണ് കേ​ന്ദ്ര സം​സ്ഥാ​നം ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രെ​ന്നും ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജി. ​രാ​ധാ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, സി.​പി ജോ​ൺ, ചാ​മ​ക്കാ​ല ജ്യോ​തി കു​മാ​ർ, ബെ​ന്നി ക​ക്കാ​ട്, ശ​ര​ണ്യ മ​നോ​ജ്, സി.​ആ​ർ ന​ജീ​ബ്, ഇ​ബ്ര​ഹാം കു​ട്ടി, ചി​ര​ട്ട​ക്കോ​ണം സു​രേ​ഷ്, കെ.​അ​നി​ൽ, ബി​ജു ഡി​ക്രൂ​സ്, കു​ന്നി​ക്കോ​ട് ഷാ​ജ​ഹാ​ൻ, ക​ട​യ്ക്കാ​മ​ൺ മോ​ഹ​ൻ​ദാ​സ്, പു​ന​ലൂ​ർ മ​ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.