ജ​ന​ങ്ങ​ള്‍ വി​ധി ക​ര്‍​ത്താ​ക്ക​ളാ​ക​ണം: ജി​ല്ലാ ജ​ഡ്ജ്
Saturday, March 23, 2019 11:22 PM IST
കൊല്ലം: സ്വീ​പ്പിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ക്കേ​ണ്ട പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ജി​ല്ല​യി​ലെ ജു​ഡീ​ഷ്യ​ല്‍ ഓ​ഫീ​സ​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാസ് സം​ഘ​ടി​പ്പി​ച്ചു.
ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ള്‍ പ​രി​സ​ര​ത്ത് ന​ട​ന്ന ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് ഇ ​ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​ന​ങ്ങ​ള്‍ വി​ധി ക​ര്‍​ത്താ​ക്ക​ളാ​ക​ണം. പു​തി​യ നി​യ​മ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ഏ​റ്റ​വും ശ​ക്ത​മാ​യ ആ​യു​ധ​മാ​ണ് പൗ​ര​ന്‍റെ വോ​ട്ട​വ​കാ​ശ​മെ​ന്നും അ​ത് വി​നി​യോ​ഗി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നൂ​റു ശ​ത​മാ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ജി​ല്ല​യാ​യി കൊ​ല്ലം മാ​റ​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. സ്വീ​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി. ​സു​ദേ​ശ​ന്‍ ആ​മു​ഖ വി​വ​ര​ണം ന​ട​ത്തി.
ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച് ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍ വിവരിച്ചു. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി രാ​ജീ​വ് പ​ട്ട​ത്താ​നം, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഗോ​പീ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് വി​വി പാ​റ്റ് മെ​ഷീ​ന്‍ അ​ടു​ത്ത​റി​യാ​നു​ള്ള സൗ​ക​ര്യ​വും ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി.