ഖ​യാ​ൽ സം​ഗീ​ത വി​സ്മ​യ​ം തീർത്ത് സ​ബീ​ഷ് ബാ​ല
Sunday, March 24, 2019 12:03 AM IST
സന്തോഷ് പ്രിയൻ
കൊ​ല്ലം : സാ​ധാ​ര​ണ​ക്കാ​രാ​യ മ​ല​യാ​ളി​ക​ൾ​ക്ക് അ​ന്യ​മാ​യ ഹി​ന്ദു​സ്ഥാ​നി ശാ​സ്ത്രീ​യ സം​ഗീ​ത വി​ഭാ​ഗ​മാ​യ ഖ​യാ​ൽ സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക​ത സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​വാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ഗു​രു സ​ബീ​ഷ് ബാ​ല.
സി​നി​മ​യി​ലും മ​റ്റും കാ​ണു​ന്ന​തു​പോ​ലെ സം​ഗീ​ത​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നു ക​യ​റാ​ൻ കേ​ര​ളം വി​ട്ടു വ​ട​ക്കേ ഇ​ന്ത്യ​യി​ലെ ഖ​രാ​ന​ക​ളി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന ച​രി​ത്ര​മു​ണ്ട് സ​ബീ​ഷ് ബാ​ല​ക്ക്.
മേ​വ​തി ഖ​രാ​ന​യി​ലെ പ​ദ്മ​വി​ഭൂ​ഷ​ൺ സം​ഗീ​ത് മാ​ർ​ത്താ​ണ്ട് പ​ണ്ഡി​റ്റ് ജ​സ്രാ​ജി​ന്‍റെ ശി​ഷ്യ​നാ​യ ഗു​രു​ജി പ​ണ്ഡി​റ്റ് ര​മേ​ശ് നാ​രാ​യ​ണ​ന്‍റെ ശി​ഷ്യ​നാ​യി ഗു​രു​കു​ല സ​മ്പ്ര​ദാ​യ​ത്തി​ൽ ഒ​ൻ​പ​തു കൊ​ല്ല​മാ​ണ് ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം അ​ഭ്യ​സി​ച്ച​ത്.
അ​ച്ഛ​നും അ​മ്മ​യും പി​ന്നീ​ട് അ​മ്മാ​വ​നു​മാ​യി​രു​ന്നു സം​ഗീ​ത​ത്തി​ലെ ആ​ദ്യ ഗു​രു​ക്ക​ന്മാ​ർ. കു​ഞ്ഞു​ന്നാ​ളി​ലേ ക​ർ​ണാ​ട​ക സം​ഗീ​ത​വും ഗി​റ്റാ​റും ത​ബ​ല​യും ഹാ​ർ​മോ​ണി​യ​വും അ​ഭ്യ​സി​ച്ചു.
ഹാ​രി​സ് ബാ​യി​യു​ടെ ശി​ഷ്യ​നാ​യി നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​ണ് ത​ബ​ല അ​ഭ്യ​സി​ച്ച​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​യി​ലാ​ണ്ടി​യി​ലാ​ണ് ജ​ന​നം. പാ​ല​ക്കാ​ട് ഗ​വ​ണ്മെ​ന്‍റ് കോ​ളേ​ജി​ൽ നി​ന്ന് ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ൽ ബി​രു​ദം നേ​ടി.
കൊ​ല്ലം ജി​ല്ല​യി​ലെ പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​രാ​യ മു​തു​പി​ലാ​ക്കാ​ട് സി​സ്റ്റേ​ഴ്സി​ലെ ഇ​ള​യ​വ​ൾ അ​മ്പി​ളി​യെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ കൊ​ല്ല​ത്തി​ന്‍റെ മ​രു​മ​ക​നു​മാ​യി. ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​ത്.
പ്ര​ഫ. സു​ന്ദ​രം ധ​നു​വ​ച്ച​പു​ര​ത്തി​ന്‍റേ​യും തി​രു​ന​ല്ലൂ​ർ ക​രു​ണാ​ക​ര​ന്‍റേ​യും വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യ​തി​ലൂ​ടെ​യാ​ണ് സ​ബീ​ഷ്ബാ​ല പ്ര​ശ​സ്ത​നാ​കു​ന്ന​ത്. വ​രി​ക​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യ ഭാ​വ​ചാ​രു​ത ന​ൽ​കു​ന്ന​തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​ന​ങ്ങ​ൾ എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും സ്വീ​കാ​ര്യ​മാ​യി. മ​ല​യാ​ള​ത്തി​ൽ​ത്ത​ന്നെ ആ​ദ്യ​മാ​യി​രി​ക്കാം നി​ര​വ​ധി ക്രി​സ്ത്യ​ൻ ഗ​സ​ലു​ക​ൾ​ക്കും അ​ദ്ദേ​ഹം ഈ​ണം ന​ൽ​കി.
ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് ര​ചി​ച്ച ഈ ​ഗ​സ​ലു​ക​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ശി​ഷ്യ​രാ​യ വ​ലി​യ​വീ​ട് മ്യൂ​സി​ഷ്യ​ൻ​സ് ജോ​സ്ഫി​ൻ ജോ​ർ​ജ് വ​ലി​യ​വീ​ടും ഇ​മ്നാ ജോ​ർ​ജ് വ​ലി​യ​വീ​ടു​മാ​ണ്.
ഖ​യാ​ലും, ഗ​സ​ലും, ഭ​ജ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത രീ​തി​യാ​ണ് അ​ദ്ദേ​ഹം അ​വ​ലം​ബി​ക്കു​ന്ന​ത്.
കേ​ര​ള​മാ​കെ ഖ​യാ​ൽ സം​ഗീ​തം എ​ത്തി​ക്കു​ക എ​ന്നു​ള്ള വ​ലി​യ ദൗ​ത്യം ല​ക്ഷ്യ​മാ​യി കാ​ണു​ന്ന സ​ബീ​ഷ്ബാ​ല ബൃ​ഹ​സ്പ​തി സം​ഗീ​ത വി​ദ്യാ​പീ​ഠം എ​ന്ന സം​ഗീ​ത വി​ദ്യാ​ല​യം സ്ഥാ​പി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും മാ​വേ​ലി​ക്ക​ര​യി​ലും തി​രു​വ​ല്ല​യി​ലും ക്ളാ​സു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഉ​ട​നെ ത​ന്നെ കോ​ഴി​ക്കോ​ട്ടും ക്ളാ​സു​ക​ൾ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. ജീ​വി​തം​ത​ന്നെ സം​ഗീ​ത​ത്തി​നു​വേ​ണ്ടി ഉ​ഴി​ഞ്ഞു​വെ​ച്ച സ​ബീ​ഷ് ബാ​ല നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ൾ​ക്കും ഒ​രു സി​നി​മ​ക്കും സം​ഗീ​തം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ഗ​ങ്ങ​ളു​ടെ ആ​ലാ​പ​ന​ത്തി​ലൂ​ടെ സൗ​ഖ്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ക്ളാ​സു​ക​ളും, ഭ്രൂ​ണ​ഹ​ത്യ, മ​ദ്യ​പാ​നം, മ​യ​ക്കു​മ​രു​ന്ന്, തീ​വ്ര​വാ​ദം, കൊ​ല​പാ​ത​കം, യു​ദ്ധം തു​ട​ങ്ങി​യ തി​ന്മ​ക​ൾ​ക്കെ​തി​രെ ഖ​യാ​ലും ഗ​സ​ലും ഭ​ജ​നും കൂ​ട്ടി​ക്ക​ല​ർ​ത്തി​യു​ള്ള സം​ഗീ​ത സ​ന്ദേ​ശ പോ​രാ​ട്ട​വു​മാ​യി മ​ല​യാ​ളി​യു​ടെ മ​ന​സി​ലേ​ക്ക് ചു​വ​ടു വെ​ക്കു​ക​യാ​ണ് ഈ ​യു​വ സം​ഗീ​ത ഗു​രു.