പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്കെ​ടു​പ്പ് ഇ​ന്നും നാ​ളെ​യും ന​ട​ക്കും
Sunday, March 24, 2019 12:03 AM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ
ച​വ​റ : അ​ഭീ​ഷ്ട​കാ​ര്യ സി​ദ്ധി​ക്കാ​യി പു​രു​ഷ​ൻ​മാ​ർ സ്ത്രീ ​വേ​ഷ​ധാ​രി​ക​ളാ​യി എ​ത്തു​ന്ന ച​മ​യ​വി​ള​ക്കെ​ടു​പ്പ് ഇ​ന്നും നാ​ളെ​യും ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ദേ​വി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും.
ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യി പു​രു​ഷ​ന്മാ​ര്‍ വ്ര​തം നോ​റ്റ് പെ​ണ്‍ വേ​ഷം കെ​ട്ടി വി​ള​ക്കെ​ടു​ക്കു​ന്ന അ​പൂ​ര്‍​വ ഉ​ത്സ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ ച​മ​യ വി​ള​ക്ക് . ക്ഷേ​ത്ര​പ​രി​സ​രം വി​ള​ക്കേ​ന്തി​യ പു​രു​ഷാം​ഗ​ന​മാ​രെ​ക്കൊ​ണ്ട്‌ ര​ണ്ട് ദി​വ​സ​വും നി​റ​യും. ബാ​ല​ൻ​മാ​ർ മു​ത​ല്‍ വൃ​ദ്ധ​ന്‍​മാ​ര്‍ വ​രെ പ​ല വേ​ഷ​ങ്ങ​ളി​ലാ​ണ് വി​ള​ക്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്.
മൂ​ന്നാം ലിം​ഗ​ക്കാ​രും ഇ​വി​ടെ ച​മ​യ​വി​ള​ക്ക് എ​ടു​ക്കാ​നെ​ത്താ​റു​ണ്ട്. അ​ന്യ​ദേ​ശ​ക്കാ​ർ​ക്കും ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്രം ഇ​പ്പോ​ൾ സു​പ​രി​ചി​ത​മാ​ണ്. ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി ആ​ഗ്ര​ഹ​പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്. ച​മ​യ​വി​ള​ക്കെ​ടു​ത്താ​ല്‍ മ​ന​സി​ലു​ള്ള ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​വി​ട​ത്തെ വി​ശ്വാ​സം. വീ​ട്ടി​ല്‍ നി​ന്ന് ഒ​രു​ങ്ങി വ​രു​ന്ന​വ​രും ഒ​രു​ങ്ങാ​ന്‍ മേ​ക്ക​പ്പ്മാ​ന്‍​മാ​രെ ആ​ശ്ര​യി​ക്കു​ന്ന​വ​രും ഉ​ണ്ട്.
ഒ​രു​ങ്ങാ​നു​ള്ള വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും കൊ​ണ്ടു​വ​ന്നാ​ല്‍ മ​തി. പ​ട്ടു​സാ​രി​യും സെ​റ്റും മു​ണ്ടും ചു​രി​ദാ​റും പി​ന്നെ വേ​ഷ​ത്തി​നി​ണ​ങ്ങു​ന്ന ക​മ്മ​ല്‍, വ​ള, മാ​ല , പോ​രാ​ത്ത​തി​ന് ശൃം​ഗാ​ര ഭാ​വ​ത്തോ​ടെ​യു​ള്ള ചി​രി​യും. വി​ള​ക്ക് വാ​ട​ക​യ്ക്കു കൊ​ടു​ക്കു​ന്ന​വ​ര്‍, ആ​ഭ​ര​ണ ക​ച്ച​വ​ട​ക്കാ​ര്‍ കൂ​ടാ​തെ അ​വി​ട​വി​ടെ​യാ​യി ച​മ​യ​വി​ള​ക്കെ​ടു​ക്കു​ന്ന​വ​രു​ടെ ഫോ​ട്ടോ എ​ടു​ക്കാ​നാ​യി സ്റ്റു​ഡി​യോ​ക്കാ​രു​ടെ കൂ​ടാ​ര​ങ്ങ​ളും ഈ ​ര​ണ്ട് ദി​ന​വും കാ​ണാം.
ഇ​ന്ന് ച​വ​റ , പു​തു​ക്കാ​ട് ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ത്സ​വം. രാ​വി​ലെ ഏഴി ന് ​ഉ​രു​ൾ​ച്ച , 11 ന് ​ക​ല​ശം, ക​ള​ഭാ​ഭി​ഷേ​കം, ഉച്ചകഴിഞ്ഞ് മൂന്നിന് ​ഗം​ഭീ​ര കെ​ട്ടു​കാ​ഴ്ച്ച, രാ​ത്രി എട്ടിന് ​സേ​വ, 11 മു​ത​ൽ സം​ഗീ​ത​സ​ദ​സ് , 12 ന് ​ശ്രീ​ഭൂ​ത​ബ​ലി , പു​ല​ർ​ച്ചെ മൂന്നിന് ​ച​മ​യ​വി​ള​ക്ക്, അഞ്ചിന് ​ആ​റാ​ട്ട് എ​ന്നി​വ ന​ട​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ​യും ഇ​തേ ച​ട​ങ്ങു​ക​ൾ ത​ന്നെ കു​ള​ങ്ങ​ര ഭാ​ഗം, കോ​ട്ട​യ്ക്ക​കം ക​ര​ക്കാ​രു​ടെ നേ​തൃത്വ​ത്തി​ൽ ന​ട​ക്കും.