ര​ണ്ടു മു​ത​ല്‍ മൂ​ന്നു ഡി​ഗ്രി​വ​രെ താ​പ​നി​ല ഉ​യ​രാം: പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Sunday, March 24, 2019 12:03 AM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍ നി​ന്നും ര​ണ്ടു മു​ത​ല്‍ മൂ​ന്നു ഡി​ഗ്രി​വ​രെ ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട് എ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കു​വാ​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. 25, 26 തീ​യ്യ​തി​ക​ളി​ല്‍ ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍ നി​ന്ന് മൂ​ന്ന് മു​ത​ല്‍ നാ​ല് ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്.
പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും കൈ​യി​ല്‍ ക​രു​തു​ണം. ശു​ദ്ധ​ജ​ലം കു​ടി​ക്ക​ണം. കാ​പ്പി, ചാ​യ എ​ന്നി​വ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം. പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. അ​വ​ധി പ്ര​മാ​ണി​ച്ച് വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന സ്‌​കൂ​ളു​ക​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ കു​ട്ടി​ക​ള്‍​ക്ക് നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.
തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ തൊ​ഴി​ല്‍ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ തൊ​ഴി​ല്‍​ദാ​താ​ക്ക​ള്‍ പാ​ലി​ക്ക​ണം. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പെ​ട്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം ശ്ര​ദ്ധി​ക്ക​ണം.