ച​ര്‍​ച്ച് ആ​ക്ട് ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം
Sunday, March 24, 2019 12:03 AM IST
പ​ത്ത​നാ​പു​രം: ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യ ച​ര്‍​ച്ച് ആ​ക്ട് ന​ട​പ്പാ​ക്കാ​നു​ള്ള ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഗൂ​ഡ​നീ​ക്ക​ത്തി​നെ​തി​രെ പു​ന​ലൂ​ര്‍ രൂ​പ​താ അ​ജ​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി പ്ര​മേ​യം പാ​സാ​ക്കി.
പ​ത്ത​നാ​പു​രം അ​നി​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ഭാ​ഗ്യോ​ദ​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന​ലൂ​ര്‍ രൂ​പ​താ മെ​ത്രാ​ന്‍ ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ പു​ണ്യ​ദി​ന​ങ്ങ​ളാ​യ പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, ഞാ​യ​റാ​ഴ്ച്ച​ക​ള്‍ എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ക​ളും മൂ​ല്യ​നി​ര്‍​ണ​യ​ങ്ങ​ളും ന​ട​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗം ജോ​യി ചി​റ​യി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. അ​ജ​പാ​ല​ന സ​മി​തി സെ​ക്ര​ട്ട​റി മോ​ണ്‍ ജൂ​ഡ് ത​ദേ​വൂ​സ്, വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. വി​ന്‍​സ​ന്‍റ് ഡി​ക്രൂ​സ്, മോ​ണ്‍ ജോ​ണ്‍​സ​ന്‍ ജോ​സ​ഫ്, എ​ല്‍ സി ​വൈ എം ​പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ അ​നി​യ​ന്‍, ഷി​ബു ജോ​സ​ഫ്, കെ ​എ​ല്‍ സി ​എ പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ര്‍ പ​ത്ത​നാ​പു​രം, ക്രി​സ്റ്റ​ര്‍ ശൂ​ര​നാ​ട്, അ​ജി,ഡെ​യ്സി ഡേ​വി​ഡ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാഹന ലേലം

കൊല്ലം: ദാരിദ്ര്യ ലഘൂകരണ യൂ ണിറ്റിലെ അംബാസിഡര്‍ കാര്‍ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്തിലെ പിഎയു ഓഫീ സില്‍ ലേലം ചെയ്യും. അന്നേദിവ സം ഉച്ചയ്ക്ക് രണ്ടുവരെ ദര്‍ഘാ സ് സമര്‍പ്പിക്കാം. വിശദ വിവര ങ്ങള്‍ ഓഫീസിലും 0474-2795675 നമ്പരിലും ലഭിക്കും.