ക​രാ​റു​കാ​ര​ൻ അ​ന​ധി​കൃ​ത​മാ​യി കു​ളം കു​ഴി​ച്ച് വെ​ള്ളം ക​ട​ത്താ​ൻ ശ്ര​മ​മെ​ന്ന്
Sunday, March 24, 2019 12:03 AM IST
അ​ഞ്ച​ൽ : പ​ടി​ഞ്ഞാ​റ്റി​ൻ​ക്ക​ര ഏ​ലാ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ അ​ന​ധി​കൃ​ത​മാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ളം കു​ഴി​ച്ച് വെ​ള്ളം ക​ട​ത്താ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. അ​ഞ്ച​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ക​ള​രി ക്ഷേ​ത്ര​ത്തി​നും ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നും അ​ടു​ത്തു​ള്ള പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ഏ​ല​യി​ൽ മീ​ൻ വ​ള​ർ​ത്താ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് അ​ടു​ത്തി‌െ​ട ഇ​വി​ടെ വ​യ​ൽ വാ​ങ്ങി​യ കെ​ട്ടി​ട​നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ അ​യി​ല​റ സ്വ​ദേ​ശി കു​ളം കു​ഴി​ച്ച​ത്. ഇ​തി​നു​വേ​ണ്ടി റ​വ​ന്യൂ​വ​കു​പ്പി​ൽ നി​ന്ന് അ​നു​മ​തി വാ​ങ്ങി എ​ന്ന വ്യാ​ജേ​ന​യാ​ണ് കു​ളം കു​ഴി​ച്ച​ത്.
ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​ത്തി​നാ​യി വെ​ള്ളം ക​ട​ത്താ​ൻ വേ​ണ്ടി ആ​യി​രു​ന്നു കു​ളം നി​ർ​മ്മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് പി​ന്നീ​ട് ആ​ണ് ബോ​ധ്യ​പ്പെ​ട്ട​ത്. ഇ​തി​നെ തു​ട​ർ​ന്ന് പു​ന​ലൂ​ർ ത​ഹ​സി​ൽ​ദാ​ർ, അ​ഞ്ച​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, ഇ​ട​മു​ള​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി. റ​വ​ന്യൂ വ​കു​പ്പി​ൽ നി​ന്നും യാ​തൊ​രു അ​നു​മ​തി​യും വാ​ങ്ങാ​തെ​യാ​ണ് ഇ‌‌‌​യാ​ൾ കു​ളം നി​ർ​മ്മി​ച്ച​തെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
എ​ൻ​എ​സ്എ​സി​ന്‍റെ സ്ഥ​ല​വും ക​രാ​റു​കാ​ര​ൻ ഇ​തി​നോ​ടൊ​പ്പം കൈ​യേ​റി​യ​താ​യി മ​ന്നം കോ​ളേ​ജ് ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി കു​ഴി​ച്ച കു​ളം നി​ക​ത്തി നി​ലം പൂ​ർ​ണ അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ എ​ൻ​എ​സ്എ​സ് മ​ന്നം കോ​ളേ​ജ് ഭാ​ര​വാ​ഹി​ക​ളും പ്ര​ദേ​ശ​ത്തെ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.