പു​ന​ലൂ​രി​ൽ ആ​ർ​എ​സ്പി നേ​താ​വ​ട​ക്കം രണ്ടുപേ​ർ​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു; കൊ​ല്ല​ത്ത് ഒ​രാ​ൾ​ക്ക്
Sunday, March 24, 2019 12:03 AM IST
പു​ന​ലൂ​ർ: ക​ഠി​ന ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന പു​ന​ലൂ​രി​ൽ ആ​ർ​എ​സ്പി നേ​താ​വ് അ​ട​ക്കം ര​ണ്ടു പേ​ർ​ക്ക് സൂ​ര്യാ​താ​പം മൂ​ലം പ​രി​ക്കേ​റ്റു.
കൊ​ല്ലം ചി​ന്ന​ക്ക‌ ഹെ​ഡ്പോ​സ്റ്റോ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ശ്രീ​കു​മാ​റി​നും സൂ​ര്യാ​ഘാ​തം ഏ​റ്റു. എ​ഴു​ത്തു​പെ‌​ട്ടി‌ തു​റ​ക്കാ​ൻ പോ​കു​ന്പോ​ഴാ​ണ് സം​ഭ​വം.
ക​ര​വാ​ളൂ​രി​ൽ ഒ​രു മൂ​ന്നു​വ​യ​സു​കാ​ര​നും സൂ​ര്യാ​ത​പ​മേ​റ്റ​താ​യി സം​ശ​യം ഉ​യ​ർ​ന്നെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​ത് സ്ഥീ​രീ​ക​രി​ച്ചി​ല്ല. ആ​ർ​എ​സ്പി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും യു​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യ തെ​ന്മ​ല സ്വ​ദേ​ശി എം. ​നാ​സ​ർ​ഖാ​ൻ (60), മ​ണി​യാ​ർ സ്വ​ദേ​ശി അ​ഖി​ൽ (28) എ​ന്നി​വ​ർ​ക്കാ​ണ് ശ​നി​യാ​ഴ്ച സൂ​ര്യാ​ത​പ​മേ​റ്റ​ത്.
നാ​സ​ർ​ഖാ​ൻ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​ട​മ​ണ്ണി​ൽ ഒ​രു​മ​ര​ണ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ദേ​ഹ​ത്ത് പു​ക​ച്ചി​ലും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ലും പു​റ​ത്തും വ​യ​റ്റി​ലും മ​റ്റു​മാ​ണ് പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ടാ​യ​ത്.
ക​ര​വാ​ളൂ​രി​ൽ മൂ​ന്നു​വ​യ​സു​കാ​ര​ന് രാ​വി​ലെ പ​ത്തി​ന് ശേ​ഷം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​മ്പോ​ഴാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​തെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു. മു​ഖ​ത്തും കൈ​ക​ളി​ലും പൊ​ള്ള​ലേ​റ്റ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ട​തോ​ടെ കു​ട്ടി​യെ ക​ര​വാ​ളൂ​ർ പി​എ​ച്ച്സി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കി. എ​ന്നാ​ൽ കു​ട്ടി​ക്കു​ണ്ടാ​യ​ത് സൂ​ര്യാ​ത​പ​മ​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​ഞ്ഞ​ത്.
പ​ത്ത​നാ​പു​രം:​ സൂ​ര്യാ​ത​പ​മേ​റ്റു.​ മാ​ങ്കോ​ട് തെ​ങ്ങു​വി​ള​യി​ല്‍ എ​ഫ് ഹു​സൈ​നാ(52)​ണ് സൂ​ര്യ​ത​പ​മേ​റ്റ​ത്.​ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നാ​പു​ര​ത്ത് യു​ഡി​എ​ഫ് ഇ​ല​ക്ഷ​ന്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങ​വെ​യാ​ണ് ഹു​സൈ​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത്.​
തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സൂ​ര്യാ​ത​ാപ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.