വി​ജ്ഞാ​ന​വും വി​വ​ര​ശേ​ഖ​ര​ണ​വും വേ​ര്‍​തി​രി​ച്ചു കാ​ണ​രു​ത്: അ​മൃ​താ​ന​ന്ദ​മ​യി
Sunday, March 24, 2019 12:03 AM IST
കൊ​ല്ലം: വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം വി​വേ​ക​വും വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് പു​ത്ത​ന്‍ വി​ദ്യാ​ഭ്യാ​സ​സ​മ്പ്ര​ദാ​യ​ത്തി​ലെ പ്ര​ധാ​ന ന്യൂ​ന​ത​യെ​ന്ന് അ​മൃ​താ​ന​ന്ദ​മ​യി.
കൊ​ല്ലം അ​മൃ​ത​പു​രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മൈ​സൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ഡി​ലി​റ്റ് ബി​രു​ദം സ്വീ​ക​രി​ച്ച​ശേ​ഷം പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു​അ​വ​ര്‍.
വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ക​ട​ന്നു​കൂ​ടി​യി​രി​ക്കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ള്‍ ആ​ശ​ങ്ക​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ്.​ വി​ജ്ഞാ​ന​വും വി​വ​ര​ശേ​ഖ​ര​ണ​വും ര​ണ്ടാ​യി വേ​ര്‍​തി​രി​ച്ചു കാ​ണു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഇ​ത് മൂ​ലം വി​ദ്യാ​ഭ്യാ​സ മൂ​ല്യ​ങ്ങ​ള്‍ പോ​ലും ഇ​ന്ന് ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഇ​ങ്ങ​നെ സ​മൂ​ഹ​ത്തി​ന് മ​ന​സാ​ക്ഷി​പോ​ലും ന​ഷ്ട​പ്പെ​ട്ടു​തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​മൃ​താ​ന​ന്ദ​മ​യി ചൂ​ണ്ടി​ക്കാ​ട്ടി.
ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന വി​ശ്വാ​സി​ക​ളു​ടെ നി​സ്വാ​ര്‍​ഥമാ​യ സേ​വ​നം കൊ​ണ്ടാ​ണ് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി ഇ​ത്ര​യു​മെ​ങ്കി​ലും ചെ​യ്യാ​ന്‍ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ന് സാ​ധി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ല്‍ മൈ​സൂ​ര്‍​യൂ​ണി​വേ​ഴ്‌​സി​റ്റി ന​ല്‍​കി​യ ആ​ദ​ര​വ് വി​ശ്വാ​സി​ക​ളു​ടെ ആ​ത്മാ​ര്‍​ഥയ്ക്കും പ്ര​യ​ത്‌​ന​ത്തി​നും മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും അ​മൃ​താ​ന​ന്ദ​മ​യി പ​റ​ഞ്ഞു.
അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ണ​ങ്ങ​ളും ശാ​സ്ത്ര​വും, സ​ത്യം, ധ​ര്‍​മ്മം, ദ​രി​ദ്ര​ര്‍​ക്കാ​യു​ള്ള ജീ​വ​കാ​രു​ണ്യം തു​ട​ങ്ങി​യ ആ​ധ്യാ​ത്മി​ക മൂ​ല്യ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കേ​ണ്ടു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​മൃ​താ​ന​ന്ദ​മ​യി വി​വ​രി​ച്ചു
അ​മൃ​ത​പു​രി​യി​ല്‍ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ മൈ​സൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്രഫ. ജി. ​ഹേ​മ​ന്ത കു​മാ​റി​ല്‍ നി​ന്നും ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ്(​ഓ​ണ​റ​റി ഡോ​ക്ട​ര്‍ ഓ​ഫ് ലെ​റ്റേ​ഴ്‌​സ് - ഡി. ​ലി​റ്റ്) അ​മൃ​താ​ന​ന്ദ​മ​യി സ്വീ​ക​രി​ച്ചു.
മാ​ന​വ​സേ​വ മാ​ധ​വ​സേ​വ എ​ന്ന ആ​പ്ത​വാ​ക്യ​മു​ള്‍​ക്കൊ​ണ്ടു​ള്ള​താ​ണ് അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജീ​വി​ത​മെ​ന്നും ഈ ​ജീ​വി​തം ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും ച​ട​ങ്ങി​ല്‍ മു​ഖ്യ​അ​തി​ഥി​യാ​യ കേ​ന്ദ്ര ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ സ​ഹ​മ​ന്ത്രി അ​ശ്വി​ന് കു​മാ​ര്‍ ചൗ​ബേ​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
17ന് ​മൈ​സൂ​രി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങു​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​ണ് അ​മൃ​ത​പു​രി​യി​ല്‍ ന​ട​ന്ന​ത്. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​വി. പി. ​മ​ഹാ​ദേ​വ​ന്‍ പി​ള്ള, മൈ​സൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ പ്രഫ. ലിം​ഗ​രാ​ജ ഗാ​ന്ധി, എ​യിം​സ് മേ​ധാ​വി ഡോ. ​പ്രേം​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍പ്രസംഗി​ച്ചു.