ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് തു​ക കൈ​മാ​റി
Sunday, March 24, 2019 12:07 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് വേ​ണ്ടി ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. വാ​ർ​ഡം​ഗം സി.​കെ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച 1,00,091 രൂ​പ​യാ​ണ് സ​പ്പോ​ർ​ട്ടിം​ഗ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ഹ​ക്കീം ച​ങ്ക​ര​ത്തി​ന് കൈ​മാ​റി​യ​ത്.
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ, മെം​ബ​ർ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, കൂ​ത്രാ​ട​ൻ ഉ​മ്മ​ർ, ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു, ക​ണ്‍​വീ​ന​ർ മു​ര​ളി, ബാ​ബു ആ​ര്യാ​ട​ൻ, ചാ​ലി​ൽ ബ​ഷീ​ർ, ബാ​ല​ൻ, കെ.​പി.​കു​ഞ്ഞു, വി.​പി.​ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.