തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ലി​സ്റ്റ് സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്
Sunday, March 24, 2019 12:07 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രു​ടെ ലി​സ്റ്റ് നി​ശ്ചി​ത പ്രൊ​ഫോ​ർ​മ​യി​ൽ ത​യാ​റാ​ക്കി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ല​യി​ലെ എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​നി​യും ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ത്ത സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ഇ​ന്നു വൈ​കിട്ട് അ​ഞ്ചി​ന​കം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ചി​ട്ടു​ള്ള പ​രാ​തി​ക​ളി​ൽ സ്ക്വാ​ഡു​ക​ൾ യ​ഥാ​സ​മ​യം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട നോ​ഡ​ൽ ഓ​ഫി​സ​ർ​ക്ക് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ചാ​ര​ണ​ത്തി​നാ​യി അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

മു​ഴു​വ​ൻ സീ​റ്റും
യുഡിഎഫിന് ല​ഭി​ക്കും:
പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ച​രി​ത്രം വി​ജ​യം നേ​ടു​മെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കുട്ടി. ഉൗ​ര​കം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​പി.​ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ.​എ കാ​ദ​ർ എം​എ​ൽ​എ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. .പ്ര​കാ​ശ്, നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, കെ.​എ.​അ​റ​ഫാ​ത്ത്, എ.​കെ.​എ.​ന​സീ​ർ, കെ.​കെ.​മ​ൻ​സൂ​ർ കോ​യ ത​ങ്ങ​ൾ, എ​ൻ പി.​അ​സൈ​നാ​ർ, പി.​പി.​ഹ​സ​ൻ, പി.​കെ.​അ​സ്ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​കെ.​അ​ബ്ദു​ൽ മ​ജീ​ദ് സ്വാ​ഗ​ത​വും ഹു​സൈ​ൻ ഉൗ​ര​കം ന​ന്ദി​യും പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ

​പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട മ​ണ്ഡ​ലം ത​ല യുഡി​എ​ഫ് ക​ണ്‍​വെൻ​ഷ​ൻ ഇ​ന്ന് വൈ​കുന്നേ​രം ഏ​ഴിന് രാ​മ​പു​ര​ത്ത് ന​ട​ക്കും. രാ​മ​പു​രം അ​ങ്ങാ​ടി​ക്ക് സ​മീ​പ​മു​ള്ള വ​യ​ലി​ലാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യുഡിഎ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ ടി.​കു​ഞ്ഞാ​ലി അ​റി​യി​ച്ചു. മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ 29ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. കു​റു​വ, അ​ങ്ങാ​ടി​പ്പു​റം, മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വൻ​ഷ​നു​ക​ൾ 29ന് ​വൈ​കു​ന്നേ​രം 4നും, മ​ങ്ക​ട, പു​ഴ​ക്കാ​ട്ടി​രി, മ​ക്ക​ര​പ്പ​റ​ന്പ്, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വൈ​കു​ന്നേ​രം 7നും ക​ണ്‍​വൻ​ഷ​ൻ ന​ട​ക്കു​ക.
കോ​ട്ട​ക്ക​ൽ: പൊ​ന്നാ​നി നി​യ​മ​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വൻ​ഷ​ൻ നടത്തി. പി.​ടി.​അ​ജ​യ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി.​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സി.​വി.​ബാ​ല​ച​ന്ദ്ര​ൻ, അ​ഷ്റ​ഫ് കോ​ക്കൂ​ർ, അ​ഹ​മ്മ​ദ് ബാ​ഫ​ഖി ത​ങ്ങ​ൾ, ടി.​കെ.​അ​ശ്റ​ഫ്, ഷാ​ന​വാ​സ് വെ​ട്ട​ത്തൂ​ർ, വി.​സൈ​യ്ത് മു​ഹ​മ്മ​ദ് ത​ങ്ങ​ൾ, എ.​ബി.​ഉ​മ​ർ കു​ട്ടി, സി.​ജോ​സ​ഫ്, യു.​മു​നീ​ബ്, എം.​മൊ​യ്തീ​ൻ ബാ​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു ന​ട​ക്കും. വൈ​കി​ട്ട് ഏ​ഴി​നു കോ​ഴി​ക്കോ​ട് റോ​ഡി​ൽ ആ​യി​ഷ കോം​പ്ല​ക്സ് ജം​ഗ്ഷ​നി​ലാ​ണ് പ​രി​പാ​ടി. യു​ഡി​എ​ഫ് ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്നു
മ​ല​പ്പു​റ​ത്ത്

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്നു മ​ല​പ്പു​റ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 8.30 വ​ലി​യ​വ​ര​ന്പ് റോ​ഡി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം, മ​ല​പ്പു​റം ജി​ല്ലാ മു​സ്ലിം​ലീ​ഗ് ഓ​ഫീ​സി​നു സ​മീ​പം, 8:45 മ​ല​പ്പു​റം കു​ന്നു​മ്മ​ൽ ക്രി​സ്ത്യ​ൻ ദേ​വാ​ല​യം, 9.15 മ​ല​പ്പു​റം തൃ​പു​രാ​ന്ത​ക ക്ഷേ​ത്രം, 9.30 കാ​ള​ന്പാ​ടി കോ​ട്ടു​മ​ല കോം​പ്ല​ക്സ്, 10.00 പൂ​ക്കോ​ട്ടൂ​ർ, 10.30 പു​ല്ലാ​ര, 10.45 മൊ​റ​യൂ​ർ വാ​ല​ഞ്ചേ​രി ലീ​ഗ് ഓ​ഫീ​സ്, 11.00 പു​ൽ​പ്പ​റ്റ പൂ​ക്കൊ​ള​ത്തൂ​ർ ഒ.​പി. കു​ഞ്ഞാ​പ്പു​ഹാ​ജി​യു​ടെ വ​സ​തി, 4.30 ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത്, യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ, 7.30 മ​ങ്ക​ട മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ, രാ​ത്രി 8.00 പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പ​നം.

വോ​ട്ടു​തേ​ടി വി.​പി. സാ​നു
പെ​രി​ന്ത​ൽ​മ​ണ്ണ

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി. സാ​നു പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി. രാ​വി​ലെ എ​ട്ടി​ന് മേ​ലാ​റ്റൂ​ർ എ​ട​യാ​റ്റൂ​രി​ൽ നി​ന്നു ആ​രം​ഭി​ച്ച പ​ര്യ​ട​നം രാത്രി ഒ​ന്പ​ത​ര​യോ​ടെ പാ​ണ​ന്പി​യി​ൽ സ​മാ​പി​ച്ചു. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വേ​ശ​ജ്വ​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള വ​ൻ ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്നു പ​ല​യി​ട​ത്തും.​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. സി​പി​എം നേ​താ​ക്ക​ളാ​യ എം. ​മു​ഹ​മ്മ​ദ് സ​ലീം, വി. ​ര​മേ​ശ​ൻ, ടി.​കെ സു​ൽ​ഫീ​ക്ക​ർ​അ​ലി, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം​പ്ര​സാ​ദ്, വി. ​രാ​ജേ​ന്ദ്ര​ൻ, എ​സ്. ശ്രീ​രാ​ജ്, എ​ൻ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​പി​ഐ നേ​താ​ക്ക​ളാ​യ അ​ജ​യ്കു​മാ​ർ, വാ​സു​ദേ​വ​ൻ, ഷ​റ​ഫു​ദീ​ൻ, എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ കെ.​ടി സെ​യ്ത്, ഐ​എ​ൻ​എ​ൽ നേ​താ​വ് സി.​പി.​ഇ​ൻ​സാ​ക്ക്, ജ​ന​താ​ദ​ൾ നേ​താ​ക്ക​ളാ​യ കെ.​പി. സ​ന്തോ​ഷ്, അ​ലി പു​ലി​കോ​ട്ടി​ൽ, കേ​ണ്‍​ഗ്ര​സ്് -എ​സ് നേ​താ​ക്ക​ളാ​യ രാ​ധാ മോ​ഹ​ന​ന​ൻ, പി. ​മെ​ഹ​മ്മൂ​ദ്, മ​ധു എ​ന്നി​വ​ർ പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ച്ചു.