രാ​ഹു​ൽ​ഗാ​ന്ധി മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത; യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഹ്ളാ​ദ​ം
Sunday, March 24, 2019 12:07 AM IST
നി​ല​ന്പൂ​ർ: വ​യ​നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഹ്ളാ​ദ​തി​മ​ർ​പ്പു​ണ്ടാ​ക്കി. ഇ​തു എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ ക്യാ​ന്പി​ലും ച​ർ​ച്ച​യാ​യി. നെ​ഹ്റു കു​ടും​ബ​ത്തി​ൽ നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്ന​ത്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും ഇ​ന്ദി​രാ​ഗാ​ന്ധി​യും രാ​ജീ​വ് ഗാ​ന്ധി​യും സോ​ണി​യാ​ഗാ​ന്ധി​യു​മെ​ല്ലാം ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത് ഉ​ത്ത​ര​പ്ര​ദേ​ശാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് ശേ​ഷം ഇ​ന്ദി​രാ​ഗാ​ന്ധി 1977-ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ര​പ്ര​ദേ​ശി​ലെ റാ​യ് ബേ​ലി​യി​ൽ രാ​ജ​നാ​രാ​യ​ണ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ൽ ചി​ഗ്മം​ഗ​ളൂ​രി​ൽ നി​ന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ച്ചു. പീ​ന്നീ​ട് റാ​യ് ബേ​ലി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.
ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് പ്ര​തി​സ​ന്ധി​യി​ലാ​യ കോ​ണ്‍​ഗ്ര​സി​ന് രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഗു​ണ​ക​ര​മാ​കും. ടി.​സി​ദ്ദി​ഖി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. വ​യ​നാ​ട് സു​ര​ക്ഷി​ത​മ​ണ്ഡ​ല​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത രാ​ഹു​ൽ ഗാ​ന്ധി അ​മേ​ഠി​യി​ൽ കൂ​ടി മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.വ​യ​നാ​ട് ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ൽ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് എ​ന്നീ മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ നി​ല​ന്പൂ​ർ, ഏ​റ​നാ​ട്, വ​ണ്ടൂ​ർ മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​ന്പാ​ടി എ​ന്നി​വ. കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ൾ.
മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഏ​റ​നാ​ട്, വ​ണ്ടൂ​ർ, നി​ല​ന്പൂ​ർ. പു​തി​യ പ​ട്ടി​ക പ്ര​കാ​രം പ​തി​ന​ഞ്ച​ര ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.നി​ല​ന്പൂ​ർ, തി​രു​വ​ന്പാ​ടി, മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണ്.53 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 33 എ​ണ്ണം എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ളി​ൽ നി​ല​ന്പൂ​ർ ഒ​ഴി​കെ​യു​ള്ള നാ​ല് ന​ഗ​ര​സ​ഭ​ക​ളും എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്നു.

രാ​ഹു​ൽ​ഗാ​ന്ധി​യെ സ്വാ​ഗ​തം ചെ​യ്ത്
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

മ​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യെ വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ടേറി​യറ്റ്. എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട് ലോ​ക​സ​ഭാ സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന​ത് കേ​ര​ള ജ​ന​ത​യ്ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​ര​വ് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഒ​ട്ടാ​കെ ത​രം​ഗം ഉ​ണ്ടാ​ക്കു​മെ​ന്നും കേ​ര​ളീ​യ​സ​മൂ​ഹം ഇ​രു​കൈ​ക​ളും നീ​ട്ടി രാ​ഹു​ൽ​ഗാ​ന്ധി​യെ സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വി​ജ​യ​ത്തി​നു വേ​ണ്ടി പ്ര​യ​ത്നി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും സെ​ക്ര​ട്ടേറി​യ​റ്റ് തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ തോ​മ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി.​എ.​ന​സീ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​ർ ഖാ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രാ​ഹു​ൽ​ഗാ​ന്ധി​യെ
ഇ​രു​കെെയും​ നീ​ട്ടി
സ്വീ​ക​രി​ക്കും: വി.​വി.​പ്ര​കാ​ശ്

മ​ല​പ്പു​റം: മ​തേ​ത​ര​ഭാ​ര​ത​ത്തി​ലെ കാ​വ​ൽ​ക്കാ​ര​ൻ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ഇ​രു​കെെ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​തേ​ത​ര ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തെ നി​ല​നി​ർ​ത്താനു​ള്ള ഒ​രു വ​ലി​യ പ്ര​യ​ത്ന​ത്തി​ന്‍റെ മു​ന്ന​ണി പോ​രാ​ളി​യാ​യ രാ​ഹു​ൽ​ഗാ​ന്ധി​യെ വ​യ​നാ​ട് സ്ഥാ​നാ​ർ​ത്ഥി​യാ​യി ല​ഭി​ക്കു​ന്ന​തി​ലൂ​ടെ മ​തേ​ത​ര കേ​ര​ള​ത്തി​ന് വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​തൃ​ത്വം ന​ൽ​കി​യ​ത്.
വ​ർ​ഗീ​യ​ത​യെ തു​ര​ത്താ​നും ന​രേ​ന്ദ്ര​മോ​ദി​യെ പു​റ​ത്താ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വം വ​ലി​യ ഉൗ​ർ​ജം ന​ൽ​കും. അ​തു കൊ​ണ്ട് ത​ന്നെ മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ളും രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം അ​ണി​നി​ര​ന്നു കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ന​ങ്ങ​ളോ​ട് ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷം വ​യ​നാ​ട്ടെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കാ​നു​ള്ള ആ​ർ​ജ​വം കാ​ണി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ.​ക​രീം, കെ.​പി.​അ​ബ്ദു​ൽ മ​ജീ​ദ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ക്കീ​ർ പു​ല്ലാ​ര, അ​ജീ​ഷ് എ​ടാ​ല​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.