ചേ​ലേ​ന്പ്രയിൽ നാ​ലു​പേ​ർ​ക്ക് കൂ​ടി മ​ഞ്ഞ​പ്പി​ത്തം
Sunday, March 24, 2019 12:07 AM IST
തേ​ഞ്ഞി​പ്പ​ലം: മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യെ തു​ട​ർ​ന്ന് ചേ​ലേ​ന്പ്ര എ​ള​ന്നു​മ്മ​ൽ നി​വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക.എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ല് പേ​ർ​ക്കും കൂ​ടി മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ 15 പേ​ർ​ക്കാ​ണ് പ്ര​ദേ​ശ​ത്ത് മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.രോ​ഗം ബാ​ധി​ച്ച​വ​ർ സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് നാ​ലു പേ​ർ​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​താ​ണ് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് രോ​ഗം പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടും ആ​ര​രോ​ഗ്യ വ​കു​പ്പോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്ന ആ​ക്ഷ​പ​വും ഇ​തി​ന​കം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​തു നി​ഷേ​ധി​ച്ചു. പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നു​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വി​ഭാ​ഗ​വും വ്യ​ക്ത​മാ​ക്കി. മ​ഞ്ഞ​പ്പി​ത്ത​ബാ​ധ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തു നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​നാ ഫ​ലം വ​ന്നാ​ലെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കൂ​വെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.