പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ന​ട​ത്തി
Sunday, March 24, 2019 12:07 AM IST
പൊ​ന്നാ​നി: പ​റ​യി​പ്പെ​റ്റ പ​ന്തി​രു​കു​ല​ത്തി​ന്‍റെ ദേ​ശ​പെ​രു​മ​യേ​റു​ന്ന തൃ​ത്താ​ല​യു​ടെ മ​ണ്ണി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി പി.​വി.​അ​ൻ​വ​റി​ന്‍റെ പ​ര്യ​ട​നം. ശ​നി​യാ​ഴ്ച മൂ​ന്നോടെ​യാ​ണ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​ര്യ​ട​ന​ത്തി​ന് തൃ​ത്താ​ല​യി​ൽ തു​ട​ക്കം കു​റി​ച്ച​ത്. പ​ര​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ​ക്കു​ന്നി​ൽ ആ​ദ്യ സ്വീ​ക​ര​ണം ന​ൽ​കി. സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം തൃ​ത്താ​ല അ​സം​ബ്ലി പ​രു​തൂ​ർ, കൊ​ടി​ക്കു​ന്ന് തൃ​ത്താ​ല, ഞാ​ങ്ങാ​ട്ടി​രി,ആ​റ​ങ്ങോ​ട്ടു​ക​ര, ക​റു​ക​പു​ത്തൂ​ർ, വാ​വ​നൂ​ർ, പെ​രി​ങ്ങോ​ട്, ചാ​ലി​ശേ​രി ത​ണ്ണീ​ർ​കോ​ട്, കാ​ഞ്ഞി​ര​ത്താ​ണി, കു​മ​ര​നെ​ല്ലൂ​ർ ആ​ന​ക്ക​ര, കൂ​ട​ല്ലൂ​ർ, ആ​ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി ക​ക്കാ​ട്ടി​രി സ​മാ​പി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​പി.​ശ്രീ​നി​വാ​സ​ൻ, സി.​ആ​ർ.​കു​ഞ്ഞു​ണ്ണി, ടി.​സു​ധാ​ക​ര​ൻ, വി.​പി.​റ​ജീ​ന, കെ.​ആ​ർ.​വി​ജ​യ​മ്മ, എം.​കെ. പ്ര​ദീ​പ്, വി.​കെ.​ച​ന്ദ്ര​ൻ, മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൊ​ന്നാ​നി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന വ്യ​ക്തി​ക​ൾ,സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​നം, കു​ടും​ബ സ​ദ​സു​ക​ൾ, റോ​ഡ് ഷോ​ക​ൾ എ​ന്നി​വ​ക്ക് പി​റ​കെ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ എ​ന്നി​വ ന​ട​ത്തി​വ​രി​ക​യാ​ണ്. താ​നൂ​ർ മ​ണ്ഡ​ലം വ​നി​താ പാ​ർ​ല​മെ​ന്‍റ് ഇ​ന്നു വൈ​കീ​ട്ട് നാ​ലി​നു താ​നാ​ളൂ​രി​ൽ ന​ട​ക്കും. വി.​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ഇ.​ജ​യ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​ടി.​സോ​ഫി​യ, എ​ൻ​സി​പി നേ​താ​വ് പ​ത്മി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.