അ​ന​ധി​കൃ​ത​ പ്ര​ചാ​ര​ണ വ​സ്തു​ക്ക​ൾക്കെതിരാ​യ ന​ട​പ​ടി ; ഇ​ന്ന​ലെ നീ​ക്കി​യ​ത് 2988 എ​ണ്ണം
Sunday, March 24, 2019 12:07 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് പ്ര​ചാ​ര​ണ വ​സ്തു​ക്ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രാ​യ ന​ട​പ​ടി ജി​ല്ല​യി​ൽ ശ​ക്ത​മാ​ക്കി. ഇ​തി​ന​കം പൊ​തു​സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച 20369 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം നീ​ക്കം ചെ​യ്തു.​അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച 220 സാ​മ​ഗ്രി​ക​ളും നീ​ക്കം ചെ​യ്തു. ഇ​ന്ന​ലെ മാ​ത്രം 2988 എ​ണ്ണം പൊ​തു​സ്ഥ​ങ്ങ​ളി​ൽ നി​ന്നും 35 എ​ണ്ണം സ്വ​കാ​ര്യ സ്ഥ​ല​ത്തു നി​ന്നും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.
പൊ​തു​സ്ഥ​ല​ത്തെ 59 ചു​മ​രെ​ഴു​ത്തു​ക​ൾ ഒ​ഴി​വാ​ക്കി ഇ​തി​ൽ നാ​ലെ​ണ്ണം ഇ​ന്ന​ലെ ഒ​ഴി​വാ​ക്കി​യ​താ​ണ്. ഇ​തു​വ​രെ​യാ​യി 13792 പോ​സ്റ്റ​റു​ക​ൾ, 3771 ഫ്ലക്സു​ൾ​പ്പെ​ടെ​യു​ള്ള ബാ​ന​റു​ക​ൾ, 2747 കൊ​ടി​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ സ്ഥ​ല​ത്തു ന​ട​ത്തി​യ 35 ചു​മ​രെ​ഴു​ത്തു​ക​ൾ ഒ​ഴി​വാ​ക്കി. സ്വാ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലെ 129 പോ​സ്റ്റ​റു​ക​ളും 36 ബാ​ന​റു​ക​ളും 20 കൊ​ടി​ക​ളും നീ​ക്കം ചെ​യ്ത​വ​യി​ലു​ണ്ട്.
പൊ​തു​സ്ഥ​ല​ത്ത് പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു​മു​ണ്ട്. പൊ​തു​സ്ഥ​ല​ത്തെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്യു​തി​ന് ചെ​ല​വാ​യ തു​ക സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്തും. പോ​സ്റ്റ​ർ, ബാ​ന​ർ, ല​ഘു​ലേ​ഖ എ​ന്നി​വ​യി​ൽ പ്രി​ന്‍റ​റു​ടെ​യും പ​ബ്ലി​ഷ​റു​ടെ​യും പേ​രും ഫോ​ണ്‍ ന​ന്പ​റും ന​ൽ​ക​ണം. ഇ​വ ഇ​ല്ലാ​തെ അ​ച്ച​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 1954ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം സെ​ക്ഷ​ൻ 127(എ) ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​റ് മാ​സം വ​രെ ത​ട​വ് ല​ഭി​ക്കു​ന്ന വ​കു​പ്പാ​ണി​ത്. സ്വ​കാ​ര്യ​സ്ഥ​ല​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​ന് സ്ഥ​ല​മു​ട​മ​യി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങ​ണം.