48 വീ​ഡി​യോ സ​ർ​വെെല​ൻ​സ് ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ചു
Sunday, March 24, 2019 12:07 AM IST
മ​ല​പ്പു​റം: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളും റാ​ലി​ക​ളും പോ​സ്റ്റു​ക​ളും പൊ​തു​പ​രി​പാ​ടി​ക​ളും മ​റ്റും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ന്ന​തി​നാ​യി വീ​ഡി​യോ സ​ർ​വെ​ല​ൻ​സ് ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ചു.​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന മാ​ർ​ച്ച് 28 മു​ത​ൽ വീ​ഡി​യോ സ​ർ​വെ​ല​ൻ​സ് ടീ​മു​ക​ൾ രം​ഗ​ത്തി​റ​ങ്ങും. ജി​ല്ല​യി​ലെ ഓ​രോ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും മൂ​ന്ന് വീ​തം 48 വീ​ഡി​യോ സ​ർ​വ​ല​ൻ​സ് ടീ​മു​ക​ളാ​ണ് രൂ​പീ​ക​രി​ച്ച​ത്. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു വീ​ഡി​യോ​ഗ്രാ​ഫ​റും അ​ട​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ സ​ർ​വെ​ല​ൻ​സ് ടീം. ​ചെ​ല​വ് നി​രീ​ക്ഷ​ക​രു​ടെ​യും അ​സി​സ്റ്റ​ന്‍റ് ചെ​ല​വ് നി​രീ​ക്ഷ​ക​രു​ടെ​യും കീ​ഴി​ലാ​ണ് ടീം ​പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തി​നു പു​റ​മെ വീ​ഡീ​യോ സ​ർ​വ​ല​ൻ​സ് ടീം ​റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന വീ​ഡീ​യോ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നും ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന വീ​ഡി​യോ വ്യൂ​വി​ങ് ടീ​മും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
ടീ​മി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​ർ ഫൈ​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ.​സ​ന്തോ​ഷ് കു​മാ​റാ​ണ്. പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വേ​ദി, പ്ര​സം​ഗ​പീ​ഠം, ക​ട്ടൗ​ട്ടു​ക​ൾ, ക​സേ​ര​ക​ൾ, മ​റ്റ് ഫ​ർ​ണി​ച്ച​ർ, ബാ​ന​ർ, പോ​സ്റ്റ​ർ, ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ, അ​വ​യു​ടെ മോ​ഡ​ൽ, ഭ​ക്ഷ​ണ വി​ത​ര​ണം, ലൈ​റ്റു​ക​ൾ, ലൗ​ഡ് സ്പീ​ക്ക​ർ, മ​റ്റ് പ്ര​ചാ​ര​ണ മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ വ്യ​ക്ത​മാ​യി കാ​ണു​ന്ന വി​ധ​മാ​കും വീ​ഡി​യോ റെ​ക്കോ​ഡി​ങ്. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മു​ണ്ടാ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സ്ഥാ​നാ​ർ​ഥി​യു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും പ്ര​സം​ഗ​വും മു​ഴു​വ​നാ​യി റെ​ക്കോ​ർ​ഡ് ചെ​യ്യും. റെ​ക്കോ​ർ​ഡ് ചെ​യ്ത വി​വ​ര​ങ്ങ​ൾ വീ​ഡി​യോ വ്യൂ​വി​ങ് ടീം ​പ​രി​ശോ​ധി​ച്ച് എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. സ്ഥാ​നാ​ർ​ഥി​യു​ടെ ചെ​ല​വ് ര​ജി​സ്റ്റ​റും ഷാ​ഡോ ഒ​ബ്സ​ർ​വേ​ഷ​ൻ ര​ജി​സ്റ്റ​റു​മാ​യി താ​ര​ത​മ്യം ചെ​യ്ത് നി​ര​ക്കു​ക​ളി​ൽ എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​ർ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യാ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സ്ഥാ​നാ​ർ​ഥി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടും.