ക​ട​യി​ൽ ക​യ​റി മ​ർ​ദ​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, March 24, 2019 12:08 AM IST
മ​ഞ്ചേ​രി: സം​ഘം ചേ​ർ​ന്ന് പ​ല​ച​ര​ക്ക് ക​ട​യി​ൽ ക​യ​റി യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ളെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്ക​ല​ങ്ങോ​ട് ആ​ന​ക്കോ​ട്ടു​പു​റം ത​ക​ര​ൻ അ​ബ്ദു​ൽ അ​സീ​സ് (40) നെ​യാ​ണ് എ​സ്ഐ ഇ.​ആ​ർ.​ബൈ​ജു, സി​പി​ഒ​മാ​രാ​യ ഒ.​പി.​ഗി​രീ​ഷ്, ദി​നേ​ശ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 452 വ​കു​പ്പ് പ്ര​കാ​ര​വും ആ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ച്ച​തി​ന് 324 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

കു​ടി​നീ​ർ കൂ​ട്ടാ​യ്മ​ക​ൾ: സം​സ്ഥാ​ന​ത​ല
ഉ​ദ്ഘാ​ട​നം നാ​ളെ

മ​ല​പ്പു​റം : കേ​ര​ള​ത്തി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി ശു​ദ്ധ​ജ​ല ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​സ്‌കെഎസ്എ​സ്എ​ഫ് ശാ​ഖാ ക​മ്മി​റ്റി​ക​ൾ മു​ഖേ​ന വി​ഖാ​യ എ​ന്ന പേ​രി​ൽ കു​ടി​നീ​ർ കൂ​ട്ടാ​യ്മ​ക​ൾ ആ​രം​ഭി​ക്കു​ന്നു. സം​ഘ​ട​ന​യു​ടെ സ​ന്ന​ദ്ധ സേ​വ​ന വി​ഭാ​ഗ​മാ​യ വി​ഖാ​യ​യും മ​റ്റു പ്ര​വ​ർ​ത്ത​ക​രും ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30നു ​പെ​രി​ന്ത​ൽ​മ​ണ്ണ എ​റാം​തോ​ട് മ​ദ്ര​സ​പ്പ​ടി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.