വേ​ട്ടയ്ക്കൊ​രു​മ​ക​ൻ ക്ഷേത്രക്കുളം നവീകരിക്കുന്നു
Sunday, March 24, 2019 12:08 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തെ വേ​ട്ടയ്ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള, നൂ​റ്റാ​ണ്ട് പ​ഴ​ക്കു​മു​ള്ള കു​ള​ം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വാ​ർ​ഡം​ഗം അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത​്വത്തി​ൽ നാ​ട്ടു​കാ​ർ.
മു​ൻ​പ് ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റി​യ​താ​യി​രു​ന്നു പ​ടി​ഞ്ഞാ​റേക്കുളം എ​ന്നും പു​ത്ത​ൻ​കു​ളം എ​ന്നു​മൊ​ക്കെ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​പ​ഴ​യ​കു​ളം. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി വേ​ണ്ട​ത്ര പ​രി​ച​ര​ണം കി​ട്ടാ​ത്ത​തി​നാ​ൽ വ​ശ​ങ്ങ​ളി​ൽ നി​ന്ന് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണും നി​ക​ന്നും കു​ള​ത്തി​ൽ വെ​ള്ള​മി​ല്ലാ​തെ​യാ​യി. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ത്തി​ന്‍റെ മി​ക​ച്ച ഒ​രു സ്രോ​ത​സു​കൂ​ടി​യാ​യി​രു​ന്ന കു​ളം ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൂ​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യ​ത്.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി 560 തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ് ക​ണ​ക്കാ​ക്കി​യ​ത്.
ഏ​ക​ദേ​ശം 1,75,000 രൂ​പ​ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാം​ഗം അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, നാ​ട്ടു​കാ​രാ​യ എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ൻ, വി.​സി.​ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്ന​ത്.