ത​ണ​ൽ മ​ര​ങ്ങ​ൾ നശിപ്പിച്ചതിനെ​തി​രേ പ്ര​തി​ഷേ​ധം
Sunday, March 24, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ന​ത്തു​മം​ഗ​ലം -പൊ​ന്ന്യാ​കു​റു​ശി ബൈ​പാ​സി​ൽ ര​ണ്ടു ത​ണ​ൽ​മ​ര​ങ്ങ​ൾ രാ​സ​പ​ദാ​ർ​ഥ​മാ​യ മെ​ർ​ക്കു​റി ഉ​പ​യോ​ഗി​ച്ചു ന​ശി​പ്പി​ച്ച സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ സ​മി​തി​യും ബൈ​പാ​സ് സം​ര​ക്ഷ​ണ സ​മി​തി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ബൈ​പാ​സി​ലെ ഈ ​മ​ര​ങ്ങ​ൾ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്കും യാ​ത്രാ​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ ഡോ. ​അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ ര​വി, ത​ണ്ണീ​ർ​ത്ത​ട ആ​ക്‌ഷൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി.​അ​ബൂ​ബ​ക്ക​ർ, ത​ണ്ണീ​ർ​ത്ത​ടം സം​ര​ക്ഷ​ണ സ​മി​തി ഓ​ട്ടോ തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളാ​യ പി.​ടി. ഫി​റോ​സ്, പി. ​റൈ​സൂ​ൽ അ​ലി, അ​ക്ബ​ർ, കെ.​ത​ങ്ക​പ്പ​ൻ, പി. ​ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ കി​ബി​യ​ത്ത് മാ​രി​യ​ത്ത്, ബി​ജു​ല ബാ​ല​ൻ, പോ​ലീ​സ് ഓ​ഫീ​സ​ർ ര​മാ​ദേ​വി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി.

ന​ട​പ​ടി വേ​ണമെന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ആ​യൂ​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ പ​ന്പ ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ ത​ണ​ൽ​മ​ര​ത്തി​നു മെ​ർ​ക്കു​റി ഉ​പ​യോ​ഗി​ച്ചു ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും കു​റ്റം ചെ​യ്ത​വ​രെ കൊ​ണ്ടു ആ​യി​രം ത​ണ​ൽ​മ​ര​ങ്ങ​ൾ വ​ച്ച് പി​ടി​പ്പി​ച്ചു പ​രി​പാ​ലി​പ്പി​ക്ക​ണ​മെ​ന്നും പ​ന്പ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കൃ​ഷ്ണ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡോ​ക്ട​ർ​മാ​രാ​യ അ​രു​ണ്‍​രാ​ജ്, ഡോ.​അ​മീ​റു​ദീ​ൻ, ഡോ.​പ്രേ​മ​ച​ന്ദ്ര​ൻ ത​ന്പി, ഡോ.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, ഡോ.​ഷീ​ബാ കൃ​ഷ്ണ​ദാ​സ്, ഡോ.​എം.​പി. ശ്രു​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.