എം.​പി നാ​രാ​യ​ണ മേ​നോ​ൻ ജ​ന്മ​വാ​ർ​ഷി​കം
Sunday, March 24, 2019 12:08 AM IST
അ​ങ്ങാ​ടി​പ്പു​റം: എം.​പി നാ​രാ​യ​ണ മേ​നോ​ൻ വി​പ്ല​വ​കാ​രി​യാ​യ ക​ർ​മ​യോ​ഗി​യാ​യി​രു​ന്നു​വെ​ന്ന് ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ങ്ങാ​ടി​പ്പു​റ​ത്ത് എം.​പി നാ​രാ​യ​ണ മേ​നോ​ൻ നൂ​റ്റി​അ​ന്പ​ത്തി​മൂ​ന്നാ​മ​ത് ജ​ൻ​മ​വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം. ക​ട്ടി​ല​ശേ​രി മു​ഹ​മ്മ​ദ് മു​സ്ലി​യാ​രു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ഹൃ​ദം ഏ​വ​ർ​ക്കും അ​നു​ക​ര​ണീ​യ​മാ​ണ്. ഇ​ന്ന​ത്തെ ത​ല​മു​റ​ക്ക് ഇ​തി​ൽ പാ​ഠ​മു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. സ​മ​ദ് മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​രാ​ധാ​കൃ​ഷ്ണ​ൻ, എം.​മൊ​യ്തു, ഇ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, ശ​ശി മേ​നോ​ൻ, കെ.​എ​സ് അ​നീ​ഷ്, എം.​പി രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.