സ​തീ​ഷി​ന്‍റെ മ​ര​ണം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണമെന്ന്
Sunday, March 24, 2019 12:08 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ എം​ആ​ർ​എ​സ് സ്കൂ​ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ആ​ദി​വാ​സി വി​ദ്യാ​ർ​ഥി സ​തീ​ഷി​ന്‍റെ കേ​സ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് തോ​ന്ന​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​ർ ട്രൈ​ബ​ൽ ഓ​ഫീ​സി​ലേ​ക്കു ഫ്ര​റ്റേ​ണി​റ്റി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​തീ​ഷ് മ​ര​ണ​പ്പെ​ട്ടു ഒ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. സ​തീ​ഷി​ന്‍റെ കു​ടും​ബ​വും എം​ആ​ർ​എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു.