ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ പ്ര​തി​ലോ​മ നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: കെ​പി​എ​സ്ടി​എ
Sunday, March 24, 2019 12:08 AM IST
മ​ല​പ്പു​റം : കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ നി​ർേീ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മ​ഗ്ര​മാ​യ ഘ​ട​നാ മാ​റ്റം ന​ട​പ്പാ​ക്കു​ന്പോ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​പ്പാ​ടെ ത​ക​ർ​ക്കു​ന്ന രീ​ത​യി​ലു​ള്ള പ്ര​തി​ലോ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യ പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ ട്ര​ഷ​റ​ർ പി. ​ഹ​രി​ഗോ​വി​ന്ദ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കെ​പി​എ​സ്ടി​എ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പും അ​നു​മോ​ദ​ന യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന 160 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ലോ​ക അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ൽ കെ​പി​എ​സ്ടി​എ​യു​ടെ നൂ​റു പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​തു​വ​ഴി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക രീ​തി​യും സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളും നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​കെ. അ​ജി​ത്ത്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ റോ​യ് മാ​ത്യു, കെ. ​അ​ബ്ദു​ൽ മ​ജീ​ദ്, ജോ​ജോ മാ​ത്യു, കെ. ​സു​രേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​ൽ ഷാ​ജു എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ സ​ന​ൽ​കു​മാ​ർ, പി.​ടി ജോ​ർ​ജ്, കെ. ​മോ​ഹ​ൻ​ദാ​സ്, എം.​കെ സ​തീ​ശ​ൻ, റോ​യി മാ​ത്യു എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി മ​നോ​ജ്കു​മാ​ർ, ട്ര​ഷ​റ​ർ കെ.​പി. ബി​നു​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.