വേ​ന​ൽ​ക്കാ​ല​ത്ത് ശീ​ലി​ക്കേ​ണ്ട​ത്
Sunday, March 24, 2019 12:09 AM IST
ക​ട്ടി​കു​റ​ഞ്ഞ​തും അ​യ​വു​ള്ള​തും ഇ​ളം​നി​റ​ത്തി​ലു​ള്ള​തു​മാ​യ കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക. കാ​യി​കാ​ധ്വാ​നം വേ​ണ്ടി​വ​രു​ന്ന ജോ​ലി​ക​ളി​ൽ സ​മ​യ​ക്ര​മം പാ​ലി​ക്കു​ക, പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ കൂ​ളിം​ഗ് ഗ്ലാ​സ്, കു​ട, തൊ​പ്പി ധ​രി​ക്കു​ക. വെ​യി​ല​ത്ത് നി​ന്നു വ​ന്നാ​ൽ വി​യ​ർ​പ്പ​ക​റ്റി​യ ശേ​ഷം കു​ളി​ക്കു​ക. എ​സി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ സാ​ധാ​ര​ണ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വി​ൽ നി​ല​നി​ർ​ത്തു​ക ( 20 0 25 0 ര )​ത​ണു​ത്ത​വെ​ള്ള​ത്തി​ൽ ര​ണ്ടു​നേ​രം കു​ളി​ക്കു​ക. മി​ത​മാ​യ തോ​തി​ൽ മാ​ത്രം വ്യാ​യാ​മം ചെ​യ്യു​ക.
പു​ളി, ഉ​പ്പ്, എ​രു​വ് ര​സ​മു​ള്ള ആ​ഹാ​ര​പാ​നീ​യ​ങ്ങ​ൾ, മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം, ഫാ​സ്റ്റ് ഫു​ഡ്, വ​റു​ത്ത് പൊ​രി​ച്ച​തു​മാ​യ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ, മ​സാ​ല​ചേ​ർ​ത്ത ആ​ഹാ​ര​ങ്ങ​ൾ, അ​ച്ചാ​ർ, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ ശീ​തീ​ക​രി​ച്ച ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ, കാ​ർ​ബ​ണേ​റ്റ​ഡ് ഡ്രി​ങ്ക്സ്, ചാ​യ, കാ​പ്പി, പൊ​റോ​ട്ട, ബ്രെ​ഡ്, മൈ​ദ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കാം.