ഷാ​ർ​ജ​യി​ലെ ഹോ​ളി ഖു​റാ​ൻ മ​ത്സ​ര​ത്തി​ലേ​ക്ക് ദാ​റു​ൽ​ഹു​ദാ വി​ദ്യാ​ർ​ഥി​ക​ളും
Sunday, March 24, 2019 12:09 AM IST
തി​രൂ​ര​ങ്ങാ​ടി: അ​ൽ ഖാ​സി​മി​യ്യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് രാ​ജ്യാ​ന്ത​ര ഹോ​ളി ഖു​റാ​ൻ അ​വാ​ർ​ഡ് മ​ത്സ​ര​ത്തി​ൽ ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ൽ നി​ന്നു ചെ​മ്മാ​ട് ഹി​ദാ​യ ന​ഗ​ർ ദാ​റു​ൽ​ഹു​ദാ ഇ​സ്ലാ​മി​ക് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കും.
ഇ​ന്നു മു​ത​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ൽ ഖാ​സി​മി​യ്യ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന ഹോ​ളി ഖു​റാ​ൻ അ​വാ​ർ​ഡ് മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളാ​ണ് മാ​റ്റു​ര​ക്കു​ക. ഖു​റാ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ വി​വി​ധ ഇ​സ്ലാ​മി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഡി​ഗ്രി​ത​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് മ​ത്സ​രം. 27നു ​സ​മാ​പി​ക്കും.
ദാ​റു​ൽ ഹു​ദാ​യി​ലെ ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി ഹാ​ഫി​ള് അ​ഹ​മ്മ​ദ് സാ​ലിം കാ​ളി​കാ​വ്, ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി ഹാ​ഫി​ള് ന​ഫീ​സു​ദീ​ൻ കൊ​ല്ലം, ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി ഹാ​ഫി​ള് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് കാ​വ​നൂ​ർ എ​ന്നി​വ​രാ​ണ് ദാ​റു​ൽ​ഹു​ദാ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന​ത്.മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു ദാ​റു​ൽ​ഹു​ദാ അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​ഗ​മം വി.​സി ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ഗ്രി പ്രി​ൻ​സി​പ്പ​ൽ സി. ​യൂ​സു​ഫ് ഫൈ​സി, യു.​ശാ​ഫി ഹാ​ജി ചെ​മ്മാ​ട്, ഡോ.​യു.​വി.​കെ മു​ഹ​മ്മ​ദ്, കെ.​സി മു​ഹ​മ്മ​ദ് ബാ​ഖ​വി, എം.​കെ ജാ​ബി​റ​ലി ഹു​ദ​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.