തെ​രു​വി​ൽ നി​റ​ക്കൂ​ട്ടു​ക​ളു​മാ​യി ചു​ണ്ടേ​ൽ ആ​ർ​സി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, March 24, 2019 12:13 AM IST
ചു​ണ്ടേ​ൽ: തെ​രു​വോ​ര ചി​ത്ര​പ്ര​ദ​ർ​ശ​ന​വു​മാ​യി ചു​ണ്ടേ​ൽ ആ​ർ​സി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ൾ ടാ​ല​ന്‍റ് ലാ​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര​പ്ര​ദ​ർ​ശ​നം ’ന​മ്മു​ടെ വ​ര​ക​ൾ’ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ചു​ണ്ടേ​ൽ ആ​ർ​ട്ടി​സ്റ്റ​റി ചി​ത്ര​ക​ലാ​വി​ദ്യാ​ല​യ ഡ​യ​റ​ക്ട​റു​മാ​യ ജെ​സ്ലി​ൻ ഏ​ബ്ര​ഹാ​മും ചി​ത്ര​കാ​രി​യാ​യ ഭാ​ര്യ ജോ​സ്ന ജെ​സ് ലി​നും ചേ​ർ​ന്ന് ചി​ത്രം വ​ര​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചു​ണ്ടേ​ൽ ടൗ​ണി​ലാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. റി​ട്ട​യേ​ർ​ഡ് ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്നൂ​റോ​ളം ചി​ത്ര​ങ്ങ​ളാ​ണ് ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ഡി. മൈ​ക്കി​ൾ അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​നി​ൽ, ഫാ. ​സ​ന​ൽ ലോ​റ​ൻ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക സോ​ഫി ജോ​ർ​ജ്, ഡെ​യ്സി ജോ​സ​ഫ്, ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ, സ്കൂ​ൾ ലീ​ഡ​ർ റി​സ്വാ​ൻ, കെ. ​ര​വീ​ന്ദ്ര​ൻ, വി.​കെ. മൊ​യ്തീ​ൻ, ദേ​വ​ദാ​സ്, റോ​യ്സ​ണ്‍ പി​ലാ​ക്കാ​വ്, സെ​നി​ൻ ജെ​സ്റി, ടി.​പി. അ​സീ​ൽ അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.