ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, March 24, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: ലോ​ക കാ​ലാ​വ​സ്ഥാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ആ​ദ്യ പ​ച്ച​ത്തു​രു​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ ബി.​കെ. സു​ധീ​ർ കി​ഷ​ൻ നി​ർ​വ​ഹി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ 30 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ച്ച​ത്തു​രു​ത്ത് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​യോ​ജ്യ​മാ​യ ഏ​ത് അ​ള​വി​ലു​മു​ള്ള ഭൂ​ഭാ​ഗ​ത്തും മ​നു​ഷ്യ നി​ർ​മി​ത ചെ​റു​വ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ​ദ്ധ​തി​യാ​ണ് പ​ച്ച​ത്തു​രു​ത്ത്.
ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര​മാ​വ​ധി പ​ച്ച​ത്തു​രു​ത്തു​ക​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ദേ​ശീ​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ത്ത​രം പ​ച്ച​ത്തു​രു​ത്തു​ക​ൾ സം​ര​ക്ഷി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.
സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കും ദേ​ശീ​യ ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് ഈ ​പ​ച്ച​ത്തു​രു​ത്തി​ന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല.


വൈ​ത്തി​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രും സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.
വൈ​ത്തി​രി ജി​എ​ച്ച്എ​സ്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ഹ​രി​ത​സേ​ന ജി​ല്ലാ ക​ണ്‍​വീ​ന​റും സം​സ്ഥാ​ന അ​ധ്യാ​പ​ക ജേ​താ​വു​മാ​യ സി. ​ജ​യ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്പി​സി ട്രെ​യ്ന​ർ സു​നി​ൽ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷം​നാ​സ്, വൈ​ത്തി​രി സ്കൂ​ൾ സാ​മൂ​ഹ്യ ശാ​സ്ത്ര ക്ല​ബ് ക​ണ്‍​വീ​ന​ർ കെ.​കെ. സ​ന്തോ​ഷ്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ ആ​ർ. ര​വി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.