സം​സ്ഥാ​ന​ത്തെ മി​ക​ച്ച പോ​ളി അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് സ​ദാ​ശി​വ​ന്
Sunday, March 24, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ന്‍റെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച പോ​ളി​ടെ​ക്നി​ക് അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് കെ.​കെ. സ​ദാ​ശി​വ​ന് ല​ഭി​ച്ചു. മീ​ന​ങ്ങാ​ടി ഗ​വ.​പോ​ളി​ടെ​ക്നി​ക്കി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ല​ക്ച​റ​റാ​ണ്. ക​ൽ​പ്പ​റ്റ മ​ടി​യൂ​ർ​ക്കു​നി ചോ​ല​വ​യ​ൽ കു​ടും​ബാം​ഗ​മാ​ണ്. എം​സി​എ​ഫ് സ്കൂ​ൾ അ​ധ്യാ​പി​ക ബീ​ന​യാ​ണ് ഭാ​ര്യ. അ​ശ്വി​ൻ (ഡി​സൈ​ൻ എ​ൻ​ജി​നീ​യ​ർ ബം​ഗ​ളൂ​രു), അ​ജ​യ് (ഡാ​റ്റാ സ​യ​ന്‍റി​സ്റ്റ് ബം​ഗ​ളൂ​രു) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
2008 ൽ ​എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​ൾ​ട്ട് അ​വാ​ർ​ഡ്, 2016ൽ ​മി​ക​ച്ച പോ​ളി​ടെ​ക്നി​ക്ക് ഇ​ന്ന​വേ​ഷ​ൻ സെ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചു. സ​ദാ​ശി​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 65 ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ സോ​ളാ​ർ ലൈ​റ്റ് സ്ഥാ​പി​ക്കു​ക​യും കാ​ടി​ന​ക​ത്തു​ള്ള 85 ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ സോ​ളാ​ർ ക​ണ​ക്‌​ഷ​ൻ എ​ത്തി​ക്കു​ക​യും ചെ​യ്തു. പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളെ മു​ന്നി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് അ​വാ​ർ​ഡ്. ദേ​ശീ​യ സെ​മി​നാ​റി​ൽ മൂ​ന്ന് പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ പോ​ളി​ടെ​ക്നി​ക് ആ​വി​ഷ്കരി​ച്ച പോ​ളി ട​ണ​ൽ ഫാ​മിം​ഗ് (ഒ​രു വ​ർ​ഷം മു​ഴു​വ​ൻ പ​ച്ച​ക്ക​റി ല​ഭി​ക്കു​ന്ന രീ​തി), വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ള്ള മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ ന​ൽ​കു​ന്ന​തി​നും സ​ദാ​ശി​വ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്നു. ഇ​തി​ന​കം 100 ൽ ​അ​ധി​കം ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.