ആ​ദി​വാ​സി​ക​ൾ​ക്ക് വ​സ്ത്രം ന​ൽ​കു​ന്ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, March 24, 2019 12:15 AM IST
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി സ്ഥി​രം വ​സ്ത്രം ന​ൽ​കു​ന്ന സ​ദ​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്. അ​ന്പ​ല​വ​യ​ൽ ഒ​ഴ​ല​ക്കൊ​ല്ലി പു​തി​യ​പാ​ടി പ​ണി​യ കോ​ള​നി​യി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ഉ​ദ്ഘാ​ട​നം. 14 കു​ടും​ബ​ങ്ങ​ളി​ലെ നൂ​റോ​ളം പേ​ർ​ക്ക് വ​സ്ത്ര​ങ്ങ​ൾ ന​ൽ​കും. അ​ന്പ​ല​വ​യ​ൽ കൃ​ഷി വി​ഞ്ജാ​ൻ കേ​ന്ദ്രം റി​ട്ട.​പ്ര​ഫ.​ഡോ. രാ​ധ​മ്മ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​വ​യ​വ ര​ക്ത​ദാ​ന ബോ​ധ​വ​ത്കര​ണ​ത്തി​ന്‍റെ​യും ജ​ന​സ​ന്പ​ർ​ക്ക​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം എ.​എ​സ്. വി​ജ​യ നി​ർ​വ​ഹി​ക്കും. സ​ദ​യ​ത്തി​ന്‍റെ സ്നേ​ഹ​മീ കു​പ്പാ​യം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ​വ​ർ​ക്കെ​ല്ലാം വ​സ്ത്രം ന​ൽ​കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണ് വ​യ​നാ​ട്ടി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​ന്പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന സ​ദ​യം അ​ഞ്ച് വ​ർ​ഷം മു​ന്പ് തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ് സ്നേ​ഹ​മീ കു​പ്പാ​യം.
ഉ​പ​യോ​ഗി​ക്കാ​തെ വെ​ച്ച ന​ല്ല വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​താ​ണ് സ്നേ​ഹ​മീ കു​പ്പാ​യം. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8714402520, 9495614255.