വ​നി​താ ക​ർ​ഷ​ക സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ ട്രാ​ക്ട്ട​ർ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Sunday, March 24, 2019 12:15 AM IST
ന​ട​വ​യ​ൽ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2012 വ​ർ​ഷം ചി​ങ്ങോ​ട് ഉ​ഷ​സ് വ​നി​ത ക​ർ​ഷ​ക സ്വാ​ശ​യ സം​ഘ​ത്തി​ന് അ​നു​വ​ദി​ച്ച ട്രാ​ക്ട​ർ സം​ഘ​ത്തി​ലെ ത​ന്നെ ചി​ല​ർ ചേ​ർ​ന്ന് കൃ​ത്രി​മ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് പ​രാ​തി. നെ​ൽ​കൃ​ഷി പു​ന​രു​ദ്ധാ​ര​ണ​ത്തി​നും വ​നി​ത​ക​ൾ​ക്ക് ട്രാ​ക്ട​റി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചീ​ങ്ങോ​ട് വ​നി​ത ക​ർ​ഷ​ക സ്വാ​ശ്ര​യ സം​ഘ​ത്തി​ന് ട്രാ​ക്ട​ർ അ​നു​വ​ദി​ച്ച​ത്. ക​ർ​ഷ​ക സ്വാ​ശ്ര​യ സം​ഘ​ത്തി​ൽ വ​ൻ അ​ഴി​മ​തി ന​ട​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.
പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പേ​രൂ​ർ വ​യ​ലി​ൽ കൃ​ഷി​യി​റ​ക്കു​ന്ന വ​നി​താ ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ട്രാ​ക്ട​ർ അ​നു​വ​ദി​ച്ച​ത്. 10 അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ക​ർ​ഷ​ക സ്വാ​ശ്ര​യ സം​ഘം രൂ​പീ​ക​രി​ച്ച​ത്. ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പി​ന്നീ​ട് താ​ളം തെ​റ്റി. ചി​ല അം​ഗ​ങ്ങ​ളു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള നാ​ല് വ​നി​ത അം​ഗ​ങ്ങ​ൾ മാ​റി നി​ൽ​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്നാ​ണ് ട്രാ​ക്ട​ർ കൃ​ത്രി​മ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി മ​റ്റ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. വ​ർ​ഷ​ങ്ങ​ളാ​യി ക​ണ​ക്കു​ക​ളോ ഓ​ഡി​റ്റിം​ഗോ കൃ​ത്യ​മാ​യി ന​ട​ത്താ​ൻ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് റീ​ത്താ സ്റ്റാ​ൻ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​റി നി​ന്ന അം​ഗ​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​ക്കും കൃ​ഷി വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
നി​ല​വി​ൽ വ​യ​ൽ പോ​ലും ഇ​ല്ലാ​ത്ത ആ​ളു​ക​ളാ​ണ് ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും നെ​ൽ​കൃ​ഷി പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വേ​ണ്ടി അ​നു​വ​ദി​ച്ച ട്രാ​ക്ട​ർ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക സ്വാ​ശ്ര​യ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി ക​ണ​ക്കു​ക​ളോ ലാ​ഭ​വി​ഹി​ത​മോ ന​ൽ​കാ​ൻ മ​റ്റ് അം​ഗ​ങ്ങ​ൾ ത​യാ​റാ​കു​ന്നി​ല്ല. ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ട്രാ​ക്ട​ർ ന​ട​ത്തി​പ്പി​ൽ വ​ന്ന ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് സം​ഘാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം.