അ​യ​ൽ​ക്കൂ​ട്ട ജ​ല​സ​ഭ​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Sunday, March 24, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: വ​ര​ൾ​ച്ച അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​സം​ര​ക്ഷ​ണ​വും ജ​ല​മി​ത​വ്യ​യ​വും എ​ല്ലാ വീ​ടു​ക​ളി​ലും ന​ട​പ്പാ​ക്കാൻ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ർ​ന്ന് സംഘ​ടി​പ്പി​ക്കു​ന്ന "ജ​ല​മാ​ണ് ജീ​വ​ന്‍ പ്രചാരണത്തിന് തു​ട​ക്ക​മാ​യി. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ വീ​ട്ടി​ലും കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ​യും ഉ​പ​യോ​ഗം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും കു​റ​യ്ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. കു​ടി​വെ​ള്ളക്ഷാമം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ള​ങ്ങ​ൾ, കി​ണ​റു​ക​ൾ, മ​റ്റ് ജ​ല​സ്രോ​ത​സു​ക​ൾ എ​ന്നി​വ വൃ​ത്തി​യാ​ക്കി വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്.
അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്നവർക്ക് മ​റ്റ് വീ​ടു​ക​ളി​ൽ നി​ന്നും വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭ്യ​മാ​ക്കു​ന്ന കു​ടി​വെ​ള്ളം എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കും. ഇ​തോ​ടൊ​പ്പം ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ചു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.