വ​രാ​ന്പ​റ്റ ഗ്രാ​മ​ത്തി​നു സഹായവുമായി മാ​സ്
Sunday, March 24, 2019 12:16 AM IST
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ര​ന്പ​റ്റ ഗ്രാ​മ​ത്തി​ൽ പ്ര​ള​യ​ക്കെ​ടു​തി​മൂ​ലം ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ത്തി​നാ​യി കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​മൂ​ഹിക സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (മാ​സ്) കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് 12 കോ​ഴി​ക​ൾ വീ​തം 100 കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ട് വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്ക് എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 10 കു​ടും​ബ​ങ്ങ​ൾ​ക്കും ശൗ​ചാ​ല​യ നി​ർ​മാ​ണ​ത്തി​ന് 15 കു​ടും​ബ​ങ്ങ​ൾ​ക്കും ധ​ന​സ​ഹാ​യം ന​ൽ​കി.
മാ​സ് സെ​ക്ര​ട്ട​റി ഫാ.​ബി​ബി​ൻ ക​ണ്ടോ​ത്ത് ചെ​ക്ക് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് അം​ഗം രേ​ഖ പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ല​ക്ഷ​ൻ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ടി.​കെ. മ​മ്മൂ​ട്ടി, പി.​എ. നാ​സ​ർ, മൊ​യ്തു ഹാ​ജി മാ​സ്സ് പ്രോ​ഗ്രാം മാ​നേ​ജ​ർ ഏ​ബ്ര​ഹാം ഉ​ള്ള​ട​പ്പു​ള്ളി​ൽ, പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ല​ൻ പീ​റ്റ​ർ, എ​ഡി​എ​സ് സെ​ക്ര​ട്ട​റി ലീ​ന ഷി​ബു, വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.