സം​സ്ഥാ​ന​ത​ല ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Sunday, March 24, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​നം എ​ങ്ങ​നെ ന​ട​ത്താം എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​ജ​ഗ​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക സ്വാ​ഗ​തം പ​റ​ഞ്ഞു.
എ​സ്കെ​എം​ജെ ജൂ​ബി​ലി ഹാ​ളി​ൽ ഇ​ന്നു രാ​വി​ലെ 10നു ​ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​ആ​ർ.​എ​ൽ. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബോ​ധ​വ​ത്ക​ര​ണ റാ​ലി രാ​വി​ലെ 8.30നു ​ചു​ങ്കം ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ച് എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം തു​ടി​താ​ളം നാ​ട​ൻ​ക​ലാ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും.