ഹ​രി​ത​ബൂ​ത്തു​ക​ൾ ത​യാ​റാ​ക്കാ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും
Sunday, March 24, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: പൂ​ർ​ണ്ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക്ലാ​സ് മു​റി​ക​ൾ മാ​ലി​ന്യ​ര​ഹി​ത​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റാ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത്.
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഹ​രി​ത​കേ​ര​ളം മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് ഈ ​പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ആ​കെ​യു​ള്ള 575 ബൂ​ത്തു​ക​ളി​ൽ 308 എ​ണ്ണം ബൂ​ത്തു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ്. വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​യു​ന്ന ദി​നം സ്കൂ​ളു​ക​ളി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളി​ലെ ഗ്രീ​ൻ വോ​ള​ണ്ടിയ​ർ​മാ​ർ ക്ലാ​സ് മു​റി​ക​ളും പ​രി​സ​ര​വും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കും. പോ​ളിം​ഗ് ദി​ന​ത്തി​ലും ഇ​വ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തും.
ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ർ​തി​രി​ക്ക​പ്പെ​ട്ട അ​ജൈ​വ​മാ​ലി​ന്യം പു​നഃ​ചം​ക്ര​മ​ണ​ത്തി​നാ​യി ശേ​ഖ​രി​ക്കും. ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്/​ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച ഫെ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.